Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജില്ലയില്‍ ഇന്‍ക്ലുസീവ് പോളിങ് ബൂത്തുകള്‍ സജ്ജം; ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യം



ജില്ലയില്‍ ഇന്‍ക്ലുസീവ് പോളിങ് ബൂത്തുകള്‍ സജ്ജം; ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യം

എല്ലാ ബൂത്തിലും വോളണ്ടിയര്‍മാര്

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നത് സുഗമമാക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുങ്ങി. സഹായത്തിനായി എല്ലാ ബൂത്തിലും വോളണ്ടിയര്‍മാരെ സജ്ജമാക്കിയിട്ടുണ്ട്. ഇതിന് പുറമെ മുഴുവനായും ഭിന്നശേഷി സൗഹൃദമായ മൂന്നു ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. ഒരു ജില്ലയില്‍ കുറഞ്ഞത് ഒരു ഇന്‍ക്ലുസീവ് ബൂത്തെങ്കിലുമുണ്ടായിരിക്കണമെന്ന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് മൂന്നു നിയോജക മണ്ഡലങ്ങളിലായി വിവിധ തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങളോടെ ബൂത്തുകള്‍ ഒരുക്കിയിട്ടുള്ളത്. മലപ്പുറം മണ്ഡലത്തിലെ മലപ്പുറം ഗവ.കോളെജ്, മഞ്ചേരി മണ്ഡലത്തിലെ മഞ്ചേരി ഗവ.ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ , വണ്ടൂര്‍ മണ്ഡലത്തിലെ മമ്പാട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയാണ് ജില്ലയിലെ ഇന്‍ക്ലുസീവ് ബൂത്തുകള്‍.

കാഴ്ച, കേള്‍വി പരിമിതിയുള്ളവര്‍ക്കും ഓട്ടിസം ബാധിതരായവര്‍ക്കും സുഗമമായി വോട്ട് ചെയ്യാന്‍ കഴിയും വിധം മാഗ്‌നിഫൈയിങ് ഷീറ്റുകള്‍, ബൂത്തുകളുടെ പ്രവേശന കവാടം മുതല്‍ എക്സിറ്റ് പോയിന്റ് വരെ സ്പര്‍ശനം വഴി സഞ്ചരിക്കാന്‍ കഴിയുന്ന ഇടനാഴികള്‍, വീല്‍ചെയര്‍ സൗകര്യം, വീല്‍ചെയറിലിരുന്ന് വോട്ട് ചെയ്യാനായി പ്രത്യേകം തയാറാക്കിയ ടേബിളുകള്‍, കുടിവെള്ളം, ഭിന്നശേഷി സൗഹൃദ ശുചിമുറി എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ബൂത്തിന് പുറത്ത് വോട്ടിങ് പ്രക്രിയ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ആംഗ്യ ഭാഷയിലൂടെയും കാഴ്ച പരിമിതര്‍ക്ക് അനൗണ്‍സ്മെന്റും ഉണ്ടാവും. ബൂത്തിലെ ഉദ്യോഗസ്ഥര്‍ എല്ലാം ഭിന്നശേഷിക്കാര്‍ ആകുമെന്ന പ്രത്യേകതയും ഈ ബൂത്തുകള്‍ക്ക് ഉണ്ട്. ഇതോടൊപ്പം ജില്ലയിലെ എല്ലാ ബൂത്തിലും ആവശ്യമെങ്കില്‍ വീല്‍ ചെയര്‍ എത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments