പൊന്നാനിയിൽ വിജയക്കൊടി നാട്ടുമെന്ന പ്രഖ്യാപനവുമായി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തെ പുതുക്കിപ്പണിയാൻ ഒരുങ്ങുന്ന യു.ഡി.എഫിനൊപ്പം പൊന്നാനിയും അണിചേരുമെന്ന ഉറച്ച പ്രഖ്യാപനത്തോടെ യു.ഡി.എഫ് മണ്ഡലം കൺവെൻഷൻ സമാപിച്ചു. പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ നടന്ന ആവേശകരമായ കൺവെൻഷനിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. എം.പി. അബ്ദുൽ സമദ് സമദാനി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
പത്തുവർഷത്തെ ഭരണത്തിന് ശേഷം കേരളത്തിലെ ജനങ്ങളെ നിലവിലെ ദുരവസ്ഥയിൽ നിന്ന് കരകയറ്റുന്ന മാറ്റത്തിന്റെ സൂര്യോദയമാണ് മെയ് നാലിന് സംഭവിക്കാൻ പോകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സമദാനി പറഞ്ഞു. ഭരണവിരുദ്ധ വികാരം അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുന്ന ഈ സാഹചര്യത്തിൽ പൊന്നാനിയുടെ രാഷ്ട്രീയ ഭൂപടം യു.ഡി.എഫിന് പൂർണ്ണമായും അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണ പൊന്നാനിയിൽ യു.ഡി.എഫ് വിജയക്കൊടി നാട്ടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.പി. യൂസഫലി അധ്യക്ഷത വഹിച്ച ചടങ്ങിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. നൗഷാദ് അലിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനെക്കുറിച്ച് നേതാക്കൾ സംസാരിച്ചു. അഷ്റഫ് കോക്കൂർ, സി. ഹരിദാസ്, അഹമ്മദ് ബാഖഫി തങ്ങൾ, എം.വി. ശ്രീധരൻ മാസ്റ്റർ, സി.എം. യൂസഫ്, അഡ്വ. സിദ്ദീഖ് പന്താവൂർ, വി.പി. അലി, സക്കീർ ഒതളൂർ തുടങ്ങിയ പ്രമുഖ നേതാക്കൾ കൺവെൻഷനെ അഭിസംബോധന ചെയ്തു.
കല്ലാട്ടേൽ ഷംസു സ്വാഗതവും ഷമീർ ഇടിയാട്ടയിൽ നന്ദിയും രേഖപ്പെടുത്തി. പി.ടി. കാദർ, ഫൈസൽ ബാഖവി തങ്ങൾ, ടി.കെ. അഷ്റഫ്, മുസ്തഫ വടമുക്ക്, വി.വി. ഹമീദ്, ഷാനവാസ് വട്ടത്തൂർ, ഷാജി കാളിയത്തേൽ, അഡ്വ. അബ്ദുൽ ജബ്ബാർ, അനന്തകൃഷ്ണൻ മാസ്റ്റർ എന്നിവർ കൺവെൻഷന് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments