Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അഡ്വ. എം.കെ സക്കീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; പൊന്നാനിയിൽ ആവേശകരമായ പ്രകടനം


അഡ്വ. എം.കെ സക്കീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; പൊന്നാനിയിൽ ആവേശകരമായ പ്രകടനം

പതിനാറാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ ചന്തപ്പടിയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകിയത്.

ജിംറോഡിലെ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസായ ഇമ്പിച്ചിബാവ മന്ദിരത്തിൽ നിന്നാണ് പത്രികാ സമർപ്പണത്തിനായുള്ള നടപടികൾ ആരംഭിച്ചത്. നൂറുകണക്കിന് പാർട്ടി പ്രവർത്തകരും പ്രമുഖ ഇടതുപക്ഷ നേതാക്കളും പങ്കെടുത്ത ആവേശകരമായ പ്രകടനത്തിന്റെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥി വരണാധികാരിയുടെ ഓഫീസിലേക്ക് എത്തിയത്. മണ്ഡലത്തിലെ വികസനത്തുടർച്ചയും രാഷ്ട്രീയ മുന്നേറ്റവും ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികൾക്ക് പത്രികാ സമർപ്പണത്തോടെ ഔദ്യോഗികമായി തുടക്കമായി. സ്ഥാനാർത്ഥിക്കൊപ്പം മുന്നണിയിലെ പ്രധാന നേതാക്കളും പത്രികാ സമർപ്പണ വേളയിൽ സന്നിഹിതരായിരുന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments