പൊന്നാനിയിൽ യുവാവിന്റെ തലക്ക് അടിച്ചു പരിക്കേല്പിച്ച കേസിൽ ഇരട്ട സഹോദരങ്ങൾ പിടിയിൽ
പൊന്നാനി മുക്കുട്ടക്കൽ ചന്ദനപ്പാടത്തു കറുപ്പം വീട്ടിൽ മുഹമ്മദ് ഷാക്കിറിനെ തലക്ക് അടിച്ചു പരിക്കേല്പിക്കുകയും മർദ്ധിക്കുകയും ചെയ്ത കേസിൽ മുക്കുട്ടക്കൽ വാടകക്ക് താമസിച്ചിരുന്ന പൊന്നാനി അഴീക്കൽ ഹാജിയാരകത്ത് സലീമിന്റെ ഇരട്ട മക്കളായ 19 വയസ്സ് ഉള്ള ജസീൽ, യാസീൻ എന്നീ രണ്ട് പേരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.ഇരട്ട സഹോദരങ്ങളായ ഇവർ പ്രായ പൂർത്തി ആകും മുമ്പ് തന്നെ അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ വർഷം തൃക്കാവ് അമ്പലത്തിനു സമീപത്ത് മദ്യപിച്ചു പ്രശ്നം ഉണ്ടാക്കിയത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച പൊന്നാനി സ്റ്റേഷനിലെ പോലീസിദ്യോഗസ്ഥസനെ ആക്രമിച്ചു പരിക്കേല്പിച്ച ശേഷം മൊബൈൽ ഫോൺ കവർന്ന കേസിലും ഇരട്ടകളായ ഇവർ പ്രതികളായിരുന്നു.. പൊന്നാനിയിൽ ലഹരി, അക്രമ കേസുകളിൽ പ്രതിയായ വെട്ടതിങ്കര നവനീതിനെ 24 വയസ്സ് പോലീസ് ഈ കേസ്സിലേക്ക് നേരത്തെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. കേസിൽ നവനീതിന്റെ കൂട്ട് പ്രതികളായ ജസീലും യാസീനും ഒളിവിൽ പോയിരുന്നു.. ബന്ധു വീടുകളിലും മറ്റും ഒളിവിൽ കഴിഞ്ഞ പ്രതികളെ പൊന്നാനി ഇൻസ്‌പെക്ടർ കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ ബിബിൻ സി.വി, ആന്റോ ഫ്രാൻസിസ്. പി,വിനോദ് . ടി.എം,പ്രൊബേഷൻ എസ്‌ഐ മഹേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രതിക, നാസർ,പ്രശാന്ത് കുമാർ .എസ്, സിവിൽ പോലിസ് ഓഫീസർമാരായ, ഹരിപ്രസാദ്, ടിജിൻ എന്നിവർ അടങ്ങിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments