Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്ക് ഫർണിച്ചറുകൾ നൽകി പൊന്നാനി നഗരസഭ


മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്ക് ഫർണിച്ചറുകൾ നൽകി പൊന്നാനി നഗരസഭ

മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായാണ് പൊന്നാനി നഗരസഭയിൽ ഫർണ്ണീച്ചറുകളുടെ വിതരണം നടന്നത്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഡിഗ്രി, പി.ജി കോഴ്‌സുകളിലെ മത്സ്യ തൊഴിലാളി കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ബഹു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ വിതരണോദ്ഘാടനം നിർവഹിച്ചിരുന്നു. 
2025 - 26 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി 
18,81,802 രൂപ ചിലവഴിച്ചാണ് ഫർണ്ണിച്ചറുകൾ വിതരണം ചെയ്തത്.
പൊന്നാനി എം ഇ എസ് ഹയർ സെക്കണ്ടറിയിൽ വെച്ച് നടന്ന വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി വി സുധ നിർവ്വഹിച്ചു
ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സി പി സക്കീർ അദ്ധ്യക്ഷനായി.
സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ റീന പ്രകാശൻ , ഹസീന കൗൺസിലർമാരായ പി ഷംസുദ്ധീൻ, ഷീന സുദേശൻ, പ്രണാബ്, ജമാൽ, കാദർകുട്ടി മാഷ്, ശാന്ത , ഇല്യാസ് മൂസ്സ,മിഥി ലാജ്, സ്കൂൾ എച്ച് എം ഷീബ 
അക്വാകൾച്ചർ പ്രൊമോട്ടർ നസ്രത്.സി, 
എന്നിവർ ആശംസകളർപ്പിച്ചു
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ മഷൂദ് സ്വാഗതവും പൊന്നാനി മത്സ്യ ഭവൻ ഓഫിസർ ആദർശ് നന്ദിയും പറഞ്ഞു. 
പൊന്നാനി എം ഇ എസ് എച്ച് എസ് എസ് ലെ 65 , 
പൊന്നാനി എം ഐ ച്ച് എസ് സി ലെ -80 ,
പുതുപൊന്നാനി എം ഐ എച്ച് എസ് സി ലെ -112,
തൃക്കാവ് ജി എച്ച് എസ് എസി ലെ -25,
പൊന്നാനി എച്ച് എസ് എസി ലെ 5 ,
പൊന്നാനി എ വി എച്ച് എസ് എസി ലെ -25, മറ്റിടങ്ങളിൽ നിന്നു മായി 2 ഉം കൂടി ഉൾപ്പെടുത്തി ആകെ 314 വിദ്യാർത്ഥികൾക്കാണ് ഫർണ്ണീച്ചറുകൾ നൽകിയത്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments