Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഒരുമ മാറഞ്ചേരിയുടെ സംയുക്ത ഈദ് ഗാഹ് പാലസ് അങ്കണത്തിൽ


ഒരുമ മാറഞ്ചേരിയുടെ സംയുക്ത ഈദ് ഗാഹ് പാലസ് അങ്കണത്തിൽ

മാറഞ്ചേരി: വിവിധ സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരി സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ് പെരുന്നാൾ ദിനത്തിൽ പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നമസ്കാരത്തിനും ഖുത്തുബക്കും യുവ പണ്ഡിതൻ നിഹാൽ സ്വബാഹി നേതൃത്വം നൽകും. നമസ്കാരം കാലത്ത് 7.30ന് ആരംഭിക്കും. ഏഴ് മണിക്ക് മുമ്പ് തന്നെ എല്ലാവിശ്വാസികളും വുളു ചെയ്ത് മുസല്ലയുമായി എത്തേണ്ടതാണ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.
സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവരുടെ ഐക്യത്തിന് ഒരുമ വ്യത്യസ്ഥ പരിപാടികൾ സംഘടിപ്പിക്കുന്നു. വിവിധ ആശയക്കാരെ പങ്കെടുപ്പിച്ച് നടത്തിയ സൗഹൃദ ഇഫ്താർ അതിൽ ഒന്നായിരുന്നു. തൊഴിൽ അന്വേഷകർക്ക് ആവശ്യമായ പരിശീലനങ്ങളും വിദ്യാർത്ഥികൾക്കാവശ്യമായ ഗൈഡൻസുകളും ഒരുമയുടെ നേതൃത്വത്തിൽ നൽകി വരുന്നു.
പത്രസമ്മേളനത്തിൽ ഒരുമ ചെയർമാൻ കെ.ഐ.എം അബ്ദുറഹ്മാൻ, കൺവീനർമാരായ കാട്ടിൽ മുഹമ്മദ് കുട്ടി, എ. അബ്ദുൾ ലത്തീഫ്, ഏ.ടി. അലി, മുഹമ്മദുണ്ണി മാനേരി എന്നിവർ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments