Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വിജയപ്രതീക്ഷയിൽ യുഡിഎഫ്: കെ.പി. നൗഷാദ് അലി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു


വിജയപ്രതീക്ഷയിൽ യുഡിഎഫ്: കെ.പി. നൗഷാദ് അലി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) സ്ഥാനാർത്ഥിയായ കെ.പി. നൗഷാദ് അലി തന്റെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും റിട്ടേണിംഗ് ഓഫീസറുമായ കെ.ബി. രമേശിന് മുൻപാകെയാണ് അദ്ദേഹം പത്രിക കൈമാറിയത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും അണിനിരന്ന ആവേശകരമായ പ്രകടനത്തിന്റെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥി പത്രികാ സമർപ്പണത്തിനായി എത്തിയത്.
സംസ്ഥാനത്ത് നിലവിൽ യുഡിഎഫിന് അനുകൂലമായ വലിയൊരു തരംഗം നിലനിൽക്കുന്നുണ്ടെന്നും അതിന്റെ പ്രതിഫലനം പൊന്നാനിയിലും ഉണ്ടാകുമെന്നും പത്രികാ സമർപ്പണത്തിന് ശേഷം നേതാക്കൾ പ്രതികരിച്ചു. കഴിഞ്ഞ കാലങ്ങളിൽ മണ്ഡലത്തിലുണ്ടായ വികസന മുരടിപ്പിന് അറുതി വരുത്താൻ യുഡിഎഫിന്റെ വിജയത്തിലൂടെ സാധിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് മുന്നണി നേതൃത്വം. യുഡിഎഫ് മലപ്പുറം ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ, മണ്ഡലം ചെയർമാൻ പി.പി. യൂസഫലി, കൺവീനർ ഷംസു കല്ലാട്ടേൽ, മുൻ എംപി സി. ഹരിദാസ്, പൊന്നാനി അർബൻ ബാങ്ക് ചെയർമാൻ എം.വി. ശ്രീധരൻ മാസ്റ്റർ തുടങ്ങി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments