Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കാട്ടിലപ്പറമ്പ് തണൽ കൂട്ടായ്മയുടെ റമദാൻ-പെരുന്നാൾ കിറ്റ് വിതരണം ചെയ്തു


കാട്ടിലപ്പറമ്പ് തണൽ കൂട്ടായ്മയുടെ റമദാൻ-പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

കഴിഞ്ഞ ഒരു പതിറ്റാണ്ടായി കോടത്തൂർ അതിർത്തി പ്രദേശമായ കാട്ടിലപറമ്പിൽ ജീവകാരുണ്യ ജനസേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന 'തണൽ കാട്ടിലപ്പറമ്പ്' കൂട്ടായ്മയുടെ ഈ വർഷത്തെ റമദാൻ പെരുന്നാൾ ഗിഫ്റ്റ് കിറ്റുകളും സാമ്പത്തിക സഹായവും വിതരണം ചെയ്തു. ലളിതമായി സംഘടിപ്പിച്ച ചടങ്ങിൽ ബിലാൽ മസ്ജിദ് പ്രസിഡന്റ് ബഹുമാനപ്പെട്ട മൊയ്‌തുണ്ണി മുസ്ല്യാർ (കൂവക്കാട്ടേൽ) വിതരണോദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ഷാഹുൽ ഹമീദ് വി.കെ ചടങ്ങിൽ കിറ്റ് ഏറ്റുവാങ്ങി.

ജാതി, മത, സാമ്പത്തിക ഭേദമന്യേ പ്രദേശത്തെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് 230-ൽ പരം കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്തത്. ഭക്ഷ്യധാന്യ കിറ്റുകൾക്ക് പുറമെ, പ്രദേശത്തെ തിരഞ്ഞെടുത്ത നിർധനരായ നിരവധി കുടുംബങ്ങൾക്ക് ചികിത്സാ സഹായം ഉൾപ്പെടെയുള്ള സാമ്പത്തിക സഹായങ്ങളും കൈമാറി. തണൽ പ്രസിഡന്റ് സാജിദ് പുറ്റിങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാരവാഹികളായ അലി സി.കെ, ബീരാൻ കുട്ടി, മുഹമ്മദ് നദീം എന്നിവർ പങ്കെടുത്തു. കിറ്റുകളുടെയും സഹായധനത്തിന്റെയും വിതരണ പ്രവർത്തനങ്ങൾക്ക് ഭാരവാഹികളായ റഷീദ് കൈതപ്പറമ്പത്ത്, കുഞ്ഞി മുഹമ്മദ്, നദീം തുടങ്ങിയവർ നേതൃത്വം നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments