Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരിയിലും എരമംഗലത്തും ഹിന്ദു ഏകതാ സമ്മേളനങ്ങൾ നടന്നു


മാറഞ്ചേരിയിലും എരമംഗലത്തും ഹിന്ദു ഏകതാ സമ്മേളനങ്ങൾ നടന്നു

മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ വിപുലമായ ഹിന്ദു ഏകതാ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. മാറഞ്ചേരി പഞ്ചായത്ത് തല സമ്മേളനം തോന്നികുറുമ്പക്കാവ് ക്ഷേത്രമൈതാനിയിൽ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡസ്വാമി സംപൂജ്യ സാധകൃഷ്ണാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. ഹിന്ദു ഏകത സംഗമം ചെയർമാനും റിട്ടയേർഡ് അധ്യാപകനുമായ സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാറഞ്ചേരി പഞ്ചായത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ഗുരുവായൂർ സായി സഞ്ജീവനി ട്രസ്റ്റിലെ മൗനയോഗി സ്വാമി ഹരിനാരായണൻ അനുഗ്രഹപ്രഭാഷണവും ആർ.എസ്.എസ് മലപ്പുറം വിഭാഗ് സേവാ പ്രമുഖ് കെ.വി. രാമൻകുട്ടി മുഖ്യപ്രഭാഷണവും നടത്തി. വൈസ് ചെയർമാൻ ശങ്കരൻ നമ്പൂതിരി ചടങ്ങിൽ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി മാറഞ്ചേരി പഞ്ചായത്ത് മാതൃസമിതി അവതരിപ്പിച്ച മെഗാ തിരുവാതിരയും കുട്ടികളുടെയും അമ്മമാരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളുടെ സംയുക്ത സമ്മേളനം എരമംഗലം കിളിയിൽ പ്ലാസയിൽ വെച്ചാണ് നടന്നത്. നാസികിലെ ത്രയംബകേശ്വർ ആസ്ഥാനമായുള്ള പഞ്ച് അഗ്നി അഖാഡയിലെ പവനപുത്രദാസ് സ്വാമി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതസംഘം പ്രസിഡന്റ് രാജശേഖരൻ പാലപ്പെട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രം മുഖ്യപുരോഹിതൻ രവീന്ദ്രനാഥ അഡികൾ അനുഗ്രഹപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു മുഖ്യപ്രഭാഷണം നിർവഹിച്ചു. സ്വാഗതസംഘം രക്ഷാധികാരി വി.കെ. ബാലകൃഷ്ണൻ, ഡോ. ഗീത, കോർഡിനേറ്റർ രാമകൃഷ്ണൻ പുഴക്കര എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments