Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സമൃതി 2026: മാറഞ്ചേരിയിൽ കാരുണ്യഹസ്തവുമായി ഐഎൻസി പ്രവാസി കൂട്ടായ്മ; ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു


സമൃതി 2026: മാറഞ്ചേരിയിൽ കാരുണ്യഹസ്തവുമായി ഐഎൻസി പ്രവാസി കൂട്ടായ്മ; ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

കരുണയുടെയും കരുതലിന്റെയും സ്മരണ പുതുക്കി ഐ എൻ സി മാറഞ്ചേരി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ 'സമൃതി 2026' ഭക്ഷ്യധാന്യ കിറ്റ് വിതരണം സംഘടിപ്പിച്ചു. മാറഞ്ചേരി പഞ്ചായത്തിലെ 22 വാർഡുകളിലുമുള്ള നിർധനരായ കുടുംബങ്ങളെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് രണ്ടാം വർഷവും ഈ പദ്ധതി നടപ്പിലാക്കിയത്. ഐ എൻ സി സ്ഥാപക നേതാവ് കാദർ ഏനുവിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച പരിപാടി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
കെപിസിസി ജനറൽ സെക്രട്ടറി പി. ടി. അജയ്‌മോഹൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുനീർ മാറഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ് കുട്ടി കാട്ടിൽ സ്വാഗതം ആശംസിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ. പി. നൗഷാദലി മുഖ്യപ്രഭാഷണം നടത്തി. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത്, ഡിസിസി മെമ്പർ എ. കെ. ആലി, ജില്ലാ പഞ്ചായത്ത് മെമ്പർ സുലൈഖ റസാക്ക്, ബ്ലോക്ക് പ്രസിഡന്റ് മുസ്തഫ വടമുക്ക്, എംഇഎസ് സംസ്ഥാന ട്രഷറർ ഒ. സി. സലാഹുദ്ധീൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. പി. നൂറുദ്ധീൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments