Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സത്യജിത് റേസാഹിത്യ പുരസ്കാരങ്ങൾ ഏറ്റ് വാങ്ങി ദമ്പതികൾ


സത്യജിത് റേസാഹിത്യ പുരസ്കാരങ്ങൾ ഏറ്റ് വാങ്ങി ദമ്പതികൾ

തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പതിനൊന്നാമത് സാഹിത്യ പുരസ്കാരം മാറഞ്ചേരിയിലെ ദമ്പതികൾ ഏറ്റുവാങ്ങി. റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരി എഴുതിയ സർവ്വീസ് സ്റ്റോറി "നീളെ തുഴഞ്ഞ ദൂരങ്ങൾ" ജീവചരിത്ര വിഭാഗത്തിലും ഭാര്യ സീനത്ത് മാറഞ്ചേരിയുടെ "വെറ്റിലപ്പച്ച" എന്ന കവിതാ സമാഹാരത്തിനുമാണ് അവാർഡുകൾ ലഭിച്ചത്. തിരുവനന്തപുരം ഏ.കെ.ജി. ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരായ ഡോ. ജോർജ് ഓണക്കൂറും കെ.പി.സുധീരയുമാണ് അവാർഡുകൾ സമ്മാനിച്ചത്. സത്യജിത് റേ പതിനൊന്നാമത് അവാർഡ് സെറിമണി സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ സജിൻ ലാൽ അധ്യക്ഷത വഹിച്ചു.
തൻ്റെ 30 വർഷത്തെ സർവ്വീസ് അനുഭവങ്ങൾ പകർത്തി റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരി എഴുതിയ കൃതിയാണ് "നീളെ തുഴഞ്ഞ ദൂരങ്ങൾ". പ്രമുഖ കവിയും സാഹിത്യകാരനുമായ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ. ഐ. എ. എന്നാണ് അവതാരിക എഴുതിയിരിക്കുന്നത്. തൃശൂർ എച്ച്. ആൻ്റ്. സി.യാണ് പ്രസാധകർ. ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കൃതി, ഗ്രന്ഥകാരനെ അറസ്റ്റിലേക്ക് നയിക്കുകയും ചെയ്തിരുന്നു.
കോഴിക്കോട് കൂര ബുക്സ് പ്രസിദ്ധീകരിച്ച സീനത്ത് മാറഞ്ചേരി രചിച്ച "വെറ്റിലപ്പച്ച" എന്ന കവിതാ സമാഹാരത്തിന് വ്യാസ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിരുന്നു. പ്രമുഖ സാഹിത്യകാരൻ അലങ്കോട് ലീലാകൃഷ്ണനാണ് അവതാരിക എഴുതിയിരിക്കുന്നത്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments