കെപി നൗഷാദ് അലിയുടെ പ്രസ്താവന വെൽഫെയർ പാർട്ടി, എസ്ഡിപിഐ, മുസ്ലിം ലീഗ് എന്നിവരെ പ്രീണിപ്പിക്കാൻ - ബിജെപി
തീരദേശ മേഖലയിലെ മുസ്ലിം വിഭാഗത്തിൽ പെടുന്നവർക്ക് ഉപസംവരണം വേണമെന്ന കെപിസിസി ജനറൽ സെക്രട്ടറി നൗഷാദലിയുടെ പ്രസ്താവന വരാൻപോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തീവ്ര വർഗീയ പ്രസ്ഥാനങ്ങൾ ആയ വെൽഫെയർ പാർട്ടി എസ്ഡിപിഐ മുസ്ലിം ലീഗ് തുടങ്ങിയ പൊളിറ്റിക്കൽ ഇസ്ലാം സംഘടനകളെ പ്രീണിപ്പിക്കുന്നതിനു വേണ്ടിയാണ്..
ഭൂരിപക്ഷ വിഭാഗത്തിലെ ജനങ്ങൾ ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ
സംസ്ഥാനത്തെ പ്രതിപക്ഷത്തിനൊ അവർക്ക് നേതൃത്വം കൊടുക്കുന്ന കോൺഗ്രസ് പോലുള്ള പ്രസ്ഥാനത്തിനും സാധിച്ചില്ല എന്ന ബോധ്യത്തിൽ നിന്നുമാണ് മത വർഗീയ ശക്തികൾക്കു മുന്നിൽ മതേതരത്വത്തെ ചവിട്ടിയരച്ച് വരുന്ന നിയമസഭ ഇലക്ഷനെ നേരിടാൻ യുഡിഎഫ് ശ്രമിക്കുന്നതെന്ന് ബിജെപി പൊന്നാനി മണ്ഡലം പ്രസിഡണ്ട് കെ പി മണികണ്ഠൻ പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments