ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിലെ നിർധനരും നിസ്സഹായവരുമായ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി മാറഞ്ചേരിയിൽ തുടക്കം കുറിക്കുന്ന ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ ലോഞ്ചിംഗും സൗജന്യ ഫിസിയോതെറാപ്പി സെൻ്ററിൻ്റെ ഉദ്ഘാടനവും നടന്നു. കോതമംഗലം പീസ് വാലി ഫൗണ്ടേഷൻ ചെയർമാൻ പി.എം. അബൂബക്കർ ഉദ്ഘാടനം നിർവ്വഹിച്ചു. നിരാശ്രരരായി സമൂഹത്തിൽ കഴിയുന്നവർക്കും വിവിധ മാറാ രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്കും ഒരു പ്രതീക്ഷയായി ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ മാറണമെന്ന് അദ്ദേഹം പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്നവരടക്കമുള്ള ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ട് വന്ന് ചേർത്ത് പിടിക്കുകയും വീടിൻ്റെ അകത്തളങ്ങളിൽ, നിത്യരോഗികൾക്കും തീവ്ര ഭിന്നശേഷിക്കാർക്കും പരിചരണം നൽകി കഴിയുന്ന രക്ഷിതാക്കൾക്ക് തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനും വേണ്ടിയുള്ള ഒരു വലിയ സ്ഥാപനമായി ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ മാറണമെന്നും അദ്ദേഹം പറഞ്ഞു.
ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ ചെയർമാൻ ബി.പി. നാസർ അധ്യക്ഷത വഹിച്ചു. ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ്റെ ലോഗോ പ്രകാശനം വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ പീസ് വാലി ചെയർമാൻ പി.എം.അബുബക്കറിന് നൽകി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റമീന ഇസ്മായിൽ, മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. ശ്രീജിത്, വൈ. പ്രസിഡൻ്റ് കദീജാ മൂത്തേടത്ത്, കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.ടി. അജയ് മോഹൻ,എൻ.കെ. അബ്ദുന്നാസർ, യൂസുഫ് ബാഖവി, ഷാജി കാളിയത്തേൽ, ഡോ. സലാഹുദ്ധീൻ, കെ.പി. മാധവൻ, സർക്കിൾ ഇൻസ്പെക്ടർ ബൈജു, വി.കെ. നജ്മുദ്ധീൻ, എ. മൻസൂർ, ഷംസു കല്ലാട്ടയിൽ,ടി.സി. സുജീർ ,കാട്ടിൽ മുഹമ്മദ് കുട്ടി, എ.ടി. അലി, പി. സി. മൊയ്തീൻ എന്നിവർ പ്രസംഗിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടർ എ. അബ്ദുൾ ലത്തീഫ് സ്വാഗതവും കോർഡിനേറ്റർ മുഹമ്മദുണ്ണി മാനേരി നന്ദിയും പറഞ്ഞു.
സൗജന്യ ഫിസിയോതെറാപ്പി ക്കുള്ള അപേക്ഷാ ഫോറം ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments