Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ശബരിമല സ്വർണ്ണക്കൊള്ള: സർക്കാരിനും സിപിഎമ്മിനുമെതിരെ പ്രതിഷേധം; 'ശബരിമല സംരക്ഷണ ജ്യോതി' തെളിയിച്ചു


ശബരിമല സ്വർണ്ണക്കൊള്ള: സർക്കാരിനും സിപിഎമ്മിനുമെതിരെ പ്രതിഷേധം; 'ശബരിമല സംരക്ഷണ ജ്യോതി' തെളിയിച്ചു

ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിലുള്ള സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന പിണറായി സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മകരവിളക്ക് ദിനത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ സംഘടിപ്പിച്ച 'ശബരിമല സംരക്ഷണ ജ്യോതി' ഡിസിസി സെക്രട്ടറി അഡ്വ. സിദ്ദിഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു. ശബരിമലയുടെ വിശുദ്ധി തകർക്കുന്ന രീതിയിൽ നടന്ന സ്വർണ്ണ കവർച്ചയിൽ ഭരണകക്ഷി നേതാക്കൾക്ക് പങ്കുണ്ടെന്ന് വ്യക്തമായിട്ടും അവരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഭക്തരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്ന ഇത്തരം അഴിമതികൾക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് ചടങ്ങിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.

പ്രതിഷേധ സംഗമത്തിൽ ചന്ദ്രഹാസൻ, പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീജിത്ത്‌, റഹീസ്, ഷൗക്കത്ത് വടമുക്ക്, ജസീൽ, ഫാറൂഖ്, റഹീം, ഷറഫു, ശ്യാം തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു സംസാരിച്ചു

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉന്നതരായ സിപിഎം നേതാക്കൾക്കും മുൻ ദേവസ്വം ഭാരവാഹികൾക്കുമെതിരെ അന്വേഷണം ഊർജ്ജിതമാക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ സമരം തുടരുമെന്നും നേതാക്കൾ അറിയിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments