Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക്; നന്നംമുക്കിൽ സിപിഐ(എം) ഗൃഹസന്ദർശനത്തിന് തുടക്കമായി


വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക്; നന്നംമുക്കിൽ സിപിഐ(എം) ഗൃഹസന്ദർശനത്തിന് തുടക്കമായി

സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യുന്നതിനും പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ട് ശേഖരിക്കുന്നതിനുമായി സിപിഐ(എം) നന്നംമുക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശന പരിപാടി ആരംഭിച്ചു. സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പങ്കെടുത്തുകൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. നന്നംമുക്ക് പഞ്ചായത്തിലെ പതിനെട്ടോളം വീടുകളിൽ അദ്ദേഹം നേരിട്ടെത്തി സന്ദർശനം നടത്തി.
മൂക്കുതല പകരാവൂർ ജയന്റെ വീട്ടിൽ നിന്നാണ് സന്ദർശന പരിപാടിക്ക് തുടക്കമിട്ടത്. തുടർന്ന് നരണിപ്പുഴ പുളിഞ്ചോട് കോളനി, മൂക്കുതല കരുവാട്ട് കോളനി എന്നിവിടങ്ങളിലെ വീടുകളിലും എ. വിജയരാഘവൻ എത്തി.

കുടുംബാംഗങ്ങളുമായി സംസാരിച്ച അദ്ദേഹം സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ ചോദിച്ചറിയുകയും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിലയിരുത്തലുകൾ നടത്തുകയും ചെയ്തു. ഗൃഹസന്ദർശന വേളയിൽ ജനങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സിപിഐ(എം) എടപ്പാൾ ഏരിയ സെക്രട്ടറി ടി. സത്യൻ, ഏരിയാ കമ്മിറ്റി അംഗം വി.വി. കുഞ്ഞുമുഹമ്മദ്, നന്നംമുക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങളായ കരീം കോഴിക്കൽ, മിസിരിയ സൈഫുദ്ധീൻ തുടങ്ങിയവരും എ. വിജയരാഘവനൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടികൾ തുടരും.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments