എരമംഗലത്ത് ഇസ്ക്ര ക്ലബ്ബിന് നേരെ അതിക്രമം; ഇരുപതോളം പേർക്കെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തു
എരമംഗലം: എരമംഗലം സി.പി.ഐ.എം പാർട്ടി ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഇസ്ക്ര ക്ലബ്ബിന് നേരെ ഉണ്ടായ അക്രമത്തിൽ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. മൂക്കുതല ഉത്സവത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണത്തെ തുടർന്നുണ്ടായ തർക്കത്തിൽ ക്ലബ്ബിൽ അതിക്രമിച്ചു കയറിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
ക്ലബ്ബിനുള്ളിലെ മൊബൈൽ ഫ്രീസർ, ടെലിവിഷൻ, കാരംസ് ബോർഡ്, കസേരകൾ എന്നിവ അക്രമിസംഘം തകർത്തു. കൂടാതെ വാടകയ്ക്കെടുത്ത അലങ്കാര ലൈറ്റുകൾ, സിഗ്നൽ ബോർഡുകൾ, വി-ബോർഡ് ചുമരുകൾ എന്നിവയും നശിപ്പിച്ചു. ഏകദേശം മൂന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു.
അക്രമം തടയാൻ ശ്രമിച്ച വെളിയങ്കോട് ഗ്രാമപഞ്ചായത്ത് അംഗവും സിപിഎം പ്രാദേശിക നേതാവുമായ കുനിയത്തേൽ അബൂബക്കർ (ബക്കർ ഫാസി), ക്ലബ്ബിലുണ്ടായിരുന്ന ആഷിഖ് എന്നിവർക്ക് മർദ്ദനമേറ്റു. പരിക്കേറ്റ അബൂബക്കർ സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പെരുമ്പടപ്പ് പോലീസ് കേസെടുത്തു.
പെരുമ്പടപ്പ് സബ്ഇൻസ്പെക്ടർ സി.വി ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശ്രീകാന്ത് വൈ. അന്വേഷണ ആരംഭിച്ചു. . ഭാരതീയ ന്യായ സംഹിതയിലെ (BNS) 189(2), 191(2), 115(2), 324(5), 329(2), 190 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments