പുതുപൊന്നാനിയിൽ വീട്ടിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
പുതുപൊന്നാനിയിൽ വീടിനുള്ളിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ പോലീസ് പിടികൂടി. പുതുപൊന്നാനി പൊന്നാക്കാരന്റെ വീട്ടിൽ ഹക്കീം (30) എന്ന 'ചോട്ടാ ഹക്കീമിനെ' ആണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ ബാത്റൂമിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ചു വളർത്തിയിരുന്ന 15-ഓളം കഞ്ചാവ് ചെടികൾ പരിശോധനയിൽ കണ്ടെടുത്തു.
പ്രദേശത്ത് ലഹരി വിൽപ്പന നടത്തുന്നവരെ കേന്ദ്രീകരിച്ച് പോലീസ് നടത്തിവന്ന അന്വേഷണത്തിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എട്ടു വർഷം മുമ്പ് വാഹനാപകടത്തിൽ വലതുകാൽ പാദം നഷ്ടപ്പെട്ട ഹക്കീം, പിന്നീട് ലഹരി ഇടപാടുകളിലേക്ക് തിരിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പൊന്നാനി ഇൻസ്പെക്ടർ അഷ്‌റഫ് എസിന്റെ നിർദ്ദേശപ്രകാരം എസ്‌ഐ ആന്റോ ഫ്രാൻസിസ്, എഎസ്‌ഐ എലിസബത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ നാസർ, സിവിൽ പോലീസ് ഓഫീസർമാരായ കൃപേഷ്, ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെയും കഞ്ചാവ് ചെടികളെയും കസ്റ്റഡിയിലെടുത്തത്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കും. ലഹരി മാഫിയയുമായി ഹക്കീമിന് കൂടുതൽ ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments