ജപ്പാൻ ജ്വരം: വെളിയങ്കോട് ജി.എച്ച്.എസ്.എസിൽ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് സംഘടിപ്പിച്ചു
ജപ്പാൻ ജ്വരത്തിനെതിരെയുള്ള മുൻകരുതലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വെളിയങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വെളിയങ്കോട് ജി.എച്ച്.എസ്.എസ് (GHSS Veliyancode) സ്കൂളിൽ പ്രതിരോധ കുത്തിവെയ്പ്പ് പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബബിത നൗഫൽ നിർവഹിച്ചു.
കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇത്തരം പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് പ്രസിഡന്റ് സംസാരിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത, വാർഡ് മെമ്പർ നിഷാന എന്നിവർ ആശംസകൾ നേർന്നു.
കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിനോജ്, എച്ച്.ഐ ഇൻ ചാർജ് വി. ഷാജി, പി.എച്ച്.എൻ ഇൻ ചാർജ് സഫ്ന ഷഫീക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരാണ് കുത്തിവെയ്പ്പിന് മേൽനോട്ടം വഹിച്ചത്. ആരോഗ്യ വകുപ്പിലെ മറ്റ് ജെ.എച്ച്.ഐ (JHI), ജെ.പി.എച്ച്.എൻ (JPHN) ജീവനക്കാരും അടങ്ങുന്ന സന്നദ്ധ സംഘം പരിപാടിയിൽ സജീവമായി പങ്കെടുത്തു. സ്കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ക്യാമ്പിലൂടെ പ്രതിരോധ മരുന്ന് നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments