Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി സ്റ്റേഡിയം വിഷയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കടുത്ത നിലപാടിലേക്ക്; സമയപരിധി നിശ്ചയിക്കണമെന്ന് ടി. ശ്രീജിത്ത്


മാറഞ്ചേരി സ്റ്റേഡിയം വിഷയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കടുത്ത നിലപാടിലേക്ക്; സമയപരിധി നിശ്ചയിക്കണമെന്ന് ടി. ശ്രീജിത്ത്


മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിർമ്മാണം ആരംഭിച്ച മിനി സ്റ്റേഡിയത്തിന്റെ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും അതല്ലെങ്കിൽ ഗ്രൗണ്ട് പഴയ സ്ഥിതിയിലാക്കി തിരിച്ചേൽപ്പിക്കണമെന്നും മാറഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ടി ശ്രീജിത്ത് പൊന്നാനി താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം ഉന്നയിച്ചു. സംസ്ഥാന സർക്കാരിൻറെ 2021-22 1 ബജറ്റിൽ 2.5 കോടി രൂപ വക യിരുത്തി സ്റ്റേഡിയം അത്യാധുനിക രീതിയിൽ നവീകരിക്കുന്നതോടൊപ്പം ഫുട്ബാൾ ടർഫ്, ഓപ്പൺ ജിം തുടങ്ങിയവ ഉൾപ്പെടുന്ന പ്രവർത്തികൾ 2022ൽ കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തിരുന്നു.

വർഷങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനും കളിച്ച കായിക പ്രേമികൾക്ക് വിട്ടു നൽകുന്നതിനും നടപടികൾ ആയിട്ടില്ല. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രൗണ്ടിൽ മൺകൂനകളും കിടങ്ങുകളും ഉള്ളതിനാൽ മേഖലയിലെ കായിക പ്രേമികൾക്ക് ഗ്രൗണ്ട് ഒരു തരത്തിലും ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആയിട്ട് വർഷങ്ങളായി. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷൻ സമയത്ത് ഇത് വലിയ രീതിയിൽ ചർച്ച ആവുകയും മുൻഗണന പ്രാധാന്യത്തോടെ പ്രശ്നം പരിഹരിക്കുമെന്ന് യുഡിഎഫ് ഉറപ്പു നൽകുകയും ചെയ്തിരുന്നു.

ഇതേതുടർന്നാണ് പരിഗണനയിലുള്ള ആദ്യ വിഷയങ്ങളിൽ ഒന്നായി സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പഞ്ചായത്ത് ഭരണസമിതി ഏറ്റെടുത്തിട്ടുള്ളത്. വരും ദിനങ്ങളിൽ പ്രവർത്തിയുടെ മേൽനോട്ടം വഹിക്കുന്ന എൻജിനീയർ അടക്കമുള്ള ആളുകളുമായി ചർച്ച നടക്കുകയും വേണ്ട രീതിയിലുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജിത്ത് പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments