പൊന്നാനിയിൽ റിട്ടയർഡ് അധ്യാപികയുടെ വീട്ടിൽ വൻ കവർച്ച; വീട്ടുജോലിക്കാരി അറസ്റ്റിൽ
വിരമിച്ച അധ്യാപികയുടെ വീട്ടിൽനിന്ന് മാസങ്ങളായി സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളപ്രം കക്കൂങ്ങൽ സ്വദേശി അശ്വതിയെയാണ് (38) പൊന്നാനി പോലീസ് പിടികൂടിയത്.
പൊന്നാനി വിജയമാതാ കോൺവെന്റ് സ്കൂളിന് സമീപം താമസിക്കുന്ന സൈനിക ഉദ്യോഗസ്ഥന്റെയും റിട്ടയർഡ് അധ്യാപികയുടെയും വീട്ടിലായിരുന്നു കവർച്ച നടന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഘട്ടംഘട്ടമായാണ് ഇവർ മോഷണം നടത്തിയത്.
വീട്ടുകാർ നടത്തിയ പരിശോധനയിൽ 17 പവൻ സ്വർണാഭരണങ്ങൾ, വിലയേറിയ മദ്യക്കുപ്പികൾ, റാഡോ വാച്ച് എന്നിവ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ മോഷണം പോയ മദ്യക്കുപ്പികൾ കണ്ടെത്തുകയും അശ്വതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ആദ്യം നിഷേധിച്ചെങ്കിലും ശാസ്ത്രീയമായ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച സ്വർണം പലപ്പോഴായി വിവിധ ഇടങ്ങളിൽ പണയം വെക്കുകയും വിൽക്കുകയും ചെയ്തതായി അശ്വതി പോലീസിനോട് വെളിപ്പെടുത്തി.
പൊന്നാനി പോലീസ് ഇൻസ്പെക്ടർ അഷ്റഫ് എസ്., എസ്.ഐമാരായ ബിബിൻ സി.വി, ആന്റോ ഫ്രാൻസിസ്, എ.എസ്.ഐ എലിസബത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി മഞ്ചേരി വനിതാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. '
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments