പഠനത്തോടൊപ്പം പച്ചക്കറിക്കൃഷിയും; മാറഞ്ചേരി സ്പെക്ട്രം ബഡ്സ് സ്കൂളിൽ കൃഷിപാഠങ്ങൾക്ക് തുടക്കമായി
മാറഞ്ചേരി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പും മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന 'കൃഷി സമൃദ്ധി - സമഗ്ര പച്ചക്കറി യജ്ഞം 2025-26' ന്റെ ഭാഗമായി മാറഞ്ചേരി സ്പെക്ട്രം ബഡ്സ് സ്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. മലപ്പുറം കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ കോഡിനേറ്റർ ബി. സുരേഷ് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായി. വഴുതന, വെണ്ട, മുളക്, തക്കാളി, ചീര, പയർ, വെള്ളരി, മത്തൻ തുടങ്ങിയ വിവിധയിനം പച്ചക്കറികൾക്ക് പുറമെ വാഴക്കൃഷിയും സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. സ്കൂളിലേക്കാവശ്യമായ വിഷരഹിത പച്ചക്കറികൾ സ്വന്തമായി ഉല്പാദിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതോടൊപ്പം പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും, ആത്മവിശ്വാസം വളർത്താനും കൃഷി പാഠങ്ങൾ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലും സ്പെക്ട്രം ബഡ്സ് സ്കൂളിൽ കൃഷി ചെയ്ത് മികച്ച വിളവ് ലഭിച്ചിരുന്നു.
പെരുമ്പടപ്പ് ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ വിനയൻ എം.വി, മാറഞ്ചേരി കൃഷി ഓഫീസർ അൽത്താഫ് മുഹമ്മദ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഐഷ ടീച്ചർ എന്നിവർ സംസാരിച്ചു. അധ്യാപകർ, പി.ടി.എ അംഗങ്ങൾ, കൃഷിഭവൻ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments