കേരളീയ വാദ്യപാരമ്പര്യം "തക്കിട്ട" പുസ്തകം കലാമണ്ഡലം വി സി ലൈബ്രറിയിലേക്ക് ഏറ്റുവാങ്ങി
വള്ളത്തോൾ നഗർ: കേരളീയ വാദ്യപാരമ്പര്യത്തിൻ്റെ നാല് നൂറ്റാണ്ടിലെ ചരിത്രം ഉൾക്കൊള്ളുന്ന എടപ്പാൾ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം പുറത്തിറക്കിയ ‘കേരളീയ വാദ്യപാരമ്പര്യം തക്കിട്ട’ എന്ന പുസ്തകം കേരള കലാമണ്ഡലം ലൈബ്രറിക്കായി ഏറ്റുവാങ്ങി.
ലൈബ്രറിയിലേക്ക് വാങ്ങിയ പുസ്തകം, സോപാനം രക്ഷാധികാരിയും ശങ്കരാചാര്യ സംസ്കൃത സർവകലാശാല റിട്ട. പ്രൊഫസറുമായ ഡോ. സി.എം. നീലകണ്ഠൻ, കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണന് സമർപ്പിച്ചു.
കേരളീയ വാദ്യകലയെക്കുറിച്ചുള്ള ഈ സമഗ്ര ഗ്രന്ഥം ഗവേഷണ വിദ്യാർത്ഥികൾക്കും കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കും പഠനത്തിനായി ഏറെ പ്രയോജനകരമാകും.
പുസ്തക സമർപ്പണ ചടങ്ങിൽ കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ, സോപാനം ഡയറക്ടർ സന്തോഷ് ആലങ്കോട്, സോപാനം അക്കാദമിക് കൗൺസിലർമാരായ കുറുങ്ങാട് വാസുദേവൻ, ഉണ്ണി ശുകപുരം എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments