തദ്ദേശ തെരഞ്ഞെടുപ്പ്: ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമും വെബ്കാസ്റ്റിങ് കണ്‍ട്രോള്‍ റൂമും സജ്ജം
ജില്ലയിലെ 122 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നാളെ (വ്യാഴം) നടക്കുന്ന തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും നിരീക്ഷണത്തിനുമായി ജില്ലയില്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമും വെബ്കാസ്റ്റിങ് കണ്‍ട്രോള്‍ റൂമും സജ്ജമായി. ഡെപ്യൂട്ടി കളക്ടര്‍ ഇ.സനീറയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. 15 ബ്ലോക്കിലേക്ക് ഓരോ ടീം വീതവും മൂന്ന് മുനിസിപ്പാലിറ്റിയിലേക്ക് ഒരു ടീം വീതവുമാണ് നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുള്ളത്.
കൂടാതെ 295 പ്രശ്‌ന ബാധിത ബൂത്തുകളെ നിരീക്ഷിക്കുന്നതിനായി ഇലക്ഷന്‍ വെബ്കാസ്റ്റിങ് നോഡല്‍ ഓഫീസര്‍ അബ്ദുല്‍ സലീമിന്റെ നേതൃത്വത്തില്‍ ആസൂത്രണ സമിതി ഹാളില്‍ വെബ്കാസ്റ്റിങ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. രണ്ട് ഷിഫ്റ്റുകളിലായി 30 ടീമിനെയാണ് വിന്യസിച്ചിട്ടുള്ളത്. കെല്‍ട്രോണ്‍, അക്ഷയ സംരംഭകര്‍, ഐ ടി മിഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് വെബ് കാസ്റ്റിങ് നടക്കുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments