Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പോളിങ് ബൂത്തുകള്‍ സജ്ജം; സാമഗ്രികള്‍ വിതരണം ചെയ്തു


പോളിങ് ബൂത്തുകള്‍ സജ്ജം; സാമഗ്രികള്‍ വിതരണം ചെയ്തു

നാളെ (വ്യാഴം) വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയിലെ പോളിങ് ബൂത്തുകള്‍ സജ്ജമായി. രാവിലെ ഏഴിന് തുടങ്ങുന്ന പോളിങ്ങിനായി സാമഗ്രികള്‍ ബൂത്തുകളില്‍ എത്തിച്ചു. ഗ്രാമപഞ്ചായത്തില്‍ 3777ഉം നഗരസഭയില്‍ 566 ഉം അടക്കം 4343 ബൂത്തുകളാണ് ജില്ലയില്‍ ഉള്ളത്. ഓരോ ബ്ലോക്ക് പഞ്ചായത്തിലും നഗരസഭകളിലുമായുള്ള 27 സ്വീകരണ വിതരണ കേന്ദ്രങ്ങള്‍ വഴിയാണ് സാമഗ്രികള്‍ വിതരണം ചെയ്തത്. 

ഇ വി എം കണ്‍ട്രോള്‍ യൂണിറ്റ് (സി യു), ബാലറ്റ് യൂണിറ്റ് (ബി യു), സ്ട്രിപ്പ് സീല്‍, ഗ്രീന്‍ പേപ്പര്‍ സീല്‍, സി യു - ബി യു സ്‌പെഷ്ല്‍ ടാഗ്, പ്രിസൈഡിങ് ഓഫിസര്‍മാരുടെ മെറ്റല്‍ സീല്‍, റബര്‍ സീല്‍, ആരോ ക്രോസ് മാര്‍ക്ക് സീല്‍, ഡിസ്റ്റിന്‍ഗ്വിഷിങ് മാര്‍ക്ക് സീല്‍, ഇലക്ട്രറല്‍ റോളിന്റെ മാര്‍ക്ക്ഡ്, വര്‍ക്കിങ് കോപ്പികള്‍, ബാലറ്റ് ലേബല്‍, ടെന്‍ഡേര്‍ഡ് ബാലറ്റ്, ഫോം 6 കോപ്പി, സ്‌പെസിമിന്‍ സിഗ്‌നേച്ചര്‍, ഇന്‍ഡലിബിള്‍, വിവിധ ഫോമുകള്‍, പെന്‍സില്‍, പേന, സീല്‍ പാഡ്, പേപ്പര്‍, മെഴുകുതിരി, തീപ്പെട്ടി, ബ്ലേഡ്, സെല്ലോ ടേപ്, കാര്‍ഡ് ബോര്‍ഡ്, ചവറ്റുകുട്ട തുടങ്ങിയ 71 ഇനങ്ങളാണ് ഓരോ പോളിങ് ബൂത്തിലേക്കും നല്‍കിയിട്ടുള്ളത്. ഇവയെല്ലാം ഉണ്ടോയെന്ന് രണ്ടുതവണ ഉറപ്പുവരുത്തിയാണ് പോളിങ് ബൂത്തുകളിലേക്ക് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments