വ്യാജരേഖ ചമച്ച് ലീഗ് വനിതാ നേതാവിന്റെ വോട്ട് മാറ്റിച്ചേർക്കൽ: ലീഗ് നേതൃത്വം മറുപടി പറയണമെന്ന് SDPI
മുസ്ലിം ലീഗ് വനിതാ നേതാവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഖദീജ മുത്തേടം അധികാര ദുർവിനിയോഗം നടത്തി തന്റെ വോട്ട് മാറഞ്ചേരിയിലെ പുതിയ വിഭജന വാർഡായ 17-ാം വാർഡിലേക്ക് മാറ്റിച്ചേർത്തതിനെതിരെ SDPI (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) രംഗത്ത്.
മുസ്ലിം ലീഗ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണോ ഈ ഇടപെടൽ നടന്നതെന്ന് ലീഗ് പഞ്ചായത്ത് നേതൃത്വം വ്യക്തമാക്കണമെന്ന് SDPI നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വോട്ട് ചേർക്കുന്നതിന് ആവശ്യമായ അടിസ്ഥാന രേഖകളൊന്നും ഹാജരാക്കാതെയാണ് വോട്ട് മാറ്റിച്ചേർത്തതെന്ന ആരോപണം ഇതിനോടകം വിവാദമായിരിക്കുകയാണ്.
കഴിഞ്ഞ 20 വർഷത്തിലധികമായി ഖദീജയും കുടുംബവും പെരുമ്പടപ്പ് പഞ്ചായത്തിലെ 10-ാം വാർഡിൽ 15/എ എന്ന കെട്ടിട നമ്പറിലാണ് താമസിച്ചു വരുന്നത്. പഞ്ചായത്ത്, നിയമസഭ, ലോകസഭ വോട്ടുകൾ പെരുമ്പടപ്പിലായിരിക്കെ, 2025 ഒക്ടോബറിൽ ഇറങ്ങിയ ലോക്കൽ ബോഡി വോട്ടർ പട്ടികയിൽ നിന്ന് വോട്ട് നീക്കം ചെയ്യുകയും അത് മാറഞ്ചേരിയിലേക്ക് മാറ്റിച്ചേർക്കുകയും ചെയ്തതായി രേഖകൾ വ്യക്തമാക്കുന്നു. പാതി വില തട്ടിപ്പിൽ ആരോപണവിധേയനും 16-ാം വാർഡ് ഗ്രാമപഞ്ചായത്ത് മെമ്പറുമായ അഡ്വ. കെ.എ. ബക്കർ വ്യാജ സാക്ഷിപത്രം നൽകിയാണ് വോട്ട് ചേർത്തതെന്നും രേഖകളിൽ കാണുന്നുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോലുള്ള ഉന്നത പദവികൾ വഹിച്ചയാൾ തന്നെ 'വോട്ട് ചോരിക്ക്' കൂട്ടുനിൽക്കുന്നത് നിയമത്തോടുള്ള വെല്ലുവിളിയാണെന്നും SDPI നേതാക്കൾ കുറ്റപ്പെടുത്തി.
ഖദീജയെ ചില മുസ്ലിം ലീഗ് തല്പരകക്ഷികൾ ബലിയാടാക്കുകയാണോ എന്ന ചോദ്യത്തിന് ഖദീജയും മുസ്ലിം ലീഗ് നേതൃത്വവുമാണ് മറുപടി പറയേണ്ടതെന്നും SDPI ആവശ്യപ്പെട്ടു.
അതിനിടെ, ഖദീജ മുത്തേടത്തിന്റെ വോട്ട് നീക്കം ചെയ്യാനുള്ള ആക്ഷേപത്തിൽ 2025 നവംബർ 12-ന് രാവിലെ വാദം കേൾക്കൽ നടന്നു. നിർമ്മിത രേഖകൾ ചമച്ച് പഞ്ചായത്ത് അധികാരികളുടെ കൺവെട്ടിച്ചു വോട്ട് നിലനിർത്താനുള്ള ഏത് നീക്കത്തെയും ശക്തമായി പ്രതിരോധിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു. ഈ 'വോട്ട് ചോരി' നാടകത്തിൽ പഞ്ചായത്ത് അധികൃതർ നീതിയുക്തമായ തീരുമാനം കൈക്കൊള്ളുമെന്നും അല്ലാത്തപക്ഷം ശക്തമായ നിയമ നടപടികളുമായും ജനാധിപത്യ പ്രക്ഷോഭവുമായും മുന്നോട്ട് പോകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
വാർത്താ സമ്മേളനത്തിൽ ഫസൽ റഹ്മാൻ, നസീർ പടിഞ്ഞാറ്റുമുറി, അസ്‌ലം, ശാഹുൽ ഹമീദ്, ഹനഫി മാരാമുറ്റം എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments