എൽ.ഇ.ഡി. ബൾബ് നിമ്മാണ പരിശീലനം സമാപിച്ചു.
കഴിഞ്ഞ മൂന്ന് ദിവസമായി തണൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എൽ.ഇ.ഡി. ബൾബ് നിർമ്മാണത്തിലും റിപ്പയറിംഗിലും നൽകിയ പരിശീലന പരിപാടി സമാപിച്ചു. മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റിയും പീപ്പിൾസ് ഫൗണ്ടേഷൻ കേരളയും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലനത്തിൻ്റെ സമാപനം ഒരുമ മാറഞ്ചേരി ചെയർമാൻ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പീപ്പിൾസ് ഫൗണ്ടേഷൻ അസി. സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. ട്രൈനിംഗ് അനുഭവങ്ങൾ പങ്ക് വെച്ച് കൊണ്ട് സുഹറ, ലൈല പനമ്പാട്, ഷാഹിദ് മാരാമുറ്റം, റഹീന ,
തുടങ്ങിയവർ സംസാരിച്ചു. സംഗമം കോർഡിനേറ്റർ റമീന ഫാരിസ് സമാപന പ്രസംഗം നടത്തി. പരിശീലനത്തിന് തിരുവനന്തപുരത്തെ ആർ.എസ്. ഇ.ടി.ഐ.ട്രൈനർ ആനന്ദ് സി.വി. നേതൃത്വം നൽകി. പരിശീലാർത്ഥികൾ ആനന്ദിന് നൽകിയ ഉപഹാരം എ.അബ്ദുൾ ലത്തീഫ് കൈമാറി. എൽ.ഇ.ഡി. ട്യൂബുകൾ, സ്ട്രീറ്റ് ലൈറ്റ്, ടീ ടൈപ്പ് ബൾബ്, ഇൻവെർട്ടർ ബൾബ്, സീലിംഗ് ബൾബുകൾ തുടങ്ങി എട്ട് പുതിയ ലൈറ്റുകളും റിപ്പയറിംഗുമാണ് പരിശീലനത്തിൽ ഇവർ നിർമ്മിച്ചത്. വ്യാവസായികാടിസ്ഥാനത്തിൽ സംരംഭം തുടങ്ങാൻ തീരുമാനിച്ച് കൊണ്ടാണ് പരിശീലകർ പിരിഞ്ഞത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments