Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ലഹരിയുടെ വഴിയടച്ച് വിദ്യാർത്ഥികൾ; മാറഞ്ചേരിയിൽ എസ്.പി.സി.യുടെയും പോലീസിന്റെയും കൂട്ടയോട്ടം ശ്രദ്ധേയമായി


ലഹരിയുടെ വഴിയടച്ച് വിദ്യാർത്ഥികൾ; മാറഞ്ചേരിയിൽ എസ്.പി.സി.യുടെയും പോലീസിന്റെയും കൂട്ടയോട്ടം ശ്രദ്ധേയമായി

​മാറഞ്ചേരി: യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാനുള്ള സന്ദേശവുമായി മാറഞ്ചേരി ഗവൺമെന്റ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും (എസ്.പി.സി.) പെരുമ്പടപ്പ് പോലീസും കൈകോർത്തു. ലഹരി വിരുദ്ധ ബോധവൽക്കരണവും ശാരീരികാരോഗ്യം പ്രോത്സാഹിപ്പിക്കലും ലക്ഷ്യമിട്ട് സംഘടിപ്പിച്ച കൂട്ടയോട്ടം ശ്രദ്ധേയമായി.

​മാറഞ്ചേരി സ്കൂളിൽ നിന്ന് ആരംഭിച്ച് പനമ്പാട് വളവിൽ അവസാനിച്ച കൂട്ടയോട്ടം നാട്ടുകാരുടെയും അഭിനന്ദനം നേടി.
​പരിപാടിയുടെ ഫ്ലാഗ് ഓഫ് പെരുമ്പടപ്പ് സർക്കിൾ ഇൻസ്പെക്ടർ (സി.ഐ.) സി.വി. ബിജു നിർവഹിച്ചു. തുടർന്ന്, പൊന്നാനി കോസ്റ്റൽ പോലീസ് സി.ഐ.യും മാറഞ്ചേരി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശശീന്ദ്രൻ മേലയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് ബഷീർ ഒട്ടകത്ത് ആശംസ അറിയിച്ചു.

​നിരവധി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ആവേശത്തോടെ പങ്കെടുത്ത കൂട്ടയോട്ടം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം പകർന്നു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments