ദി സെന്റിനൽ: കോളേജ് പത്രം പ്രകാശനം ചെയ്തു
വെളിയങ്കോട്: എംടിഎം കോളേജിലെ ലൈബ്രറിയും റീഡേഴ്സ് ക്ലബും സംയുക്തമായി പ്രസിദ്ധീകരിച്ച *ദി സെന്റിനൽ* എന്ന പത്രം പ്രകാശനം ചെയ്തു. കോളേജ് അങ്കണത്തിൽ നടന്ന പരിപാടി എംടിഎം ട്രസ്റ്റ് സെക്രട്ടറി പ്രൊഫ: ഹവ്വാഹുമ്മ ഉദ്‌ഘാടനം ചെയ്തു. എല്ലാ ബുധനാഴ്ചയും അതാത് സമയത്തെ പ്രധാന വാർത്തകൾ അടങ്ങിയ പത്രമിറങ്ങുമെന്നതും പത്രത്തിന്റെ പ്രധാന പ്രവർത്തകൻ വിദ്യാർഥികൾ തന്നെയാണെന്നതും കോളേജിനെ സംബന്ധിച്ച് അഭിമാനമാണ് എന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. മാധ്യമ പ്രവർത്തകരായ ഫാറൂഖ് വെളിയങ്കോട് (മാതൃഭൂമി), സജീഷ് പിഎ (ദേശാഭിമാനി) എന്നിവർ ചേർന്ന് പത്രം പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ അബ്ദുൾ കരീം അധ്യക്ഷനായിരുന്നു. ലൈബ്രെറിയനും ഈ പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ഫൈസൽ ബാവ പത്രത്തിന്റെ പ്രവർത്തനത്തെ കുറിച്ച് സംസാരിച്ചു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻപി ആഷിക്, സ്റ്റുഡന്റ് യൂണിയൻ ചെയർമാൻ ഷംഹാൻ എന്നിവർ ആശംസ പ്രസംഗം നടത്തി. പത്രത്തിന്റെ സ്റ്റുഡന്റ് എഡിറ്റർ സഫാന എം സ്വാഗതവും സബ് എഡിറ്റർ ഹഫ്സത്ത് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments