പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു: വെളിയംകോട് പഞ്ചായത്തിൽ ആർജെഡി എൽഡിഎഫ് വിട്ടു
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫ്, ആർ ജെ ഡി യോട് കാണിച്ച രാഷ്ട്രീയ വഞ്ചന അംഗീകരിക്കാനാവില്ലെന്ന്
ആർ ജെ ഡി വെളിയംകോട് പഞ്ചായത്ത് കമ്മിറ്റി യോഗം വിലയിരുത്തി.
സിപിഎമ്മുമായി ആദ്യത്തെ ഉഭയകക്ഷി ചർച്ചയിൽ ആർജെഡി വെളിയംകോട് പഞ്ചായത്തിലെ എട്ടാം വാർഡിൽ ഒരു സീറ്റ് ആവശ്യപ്പെട്ടിരുന്നു.
പിന്നീട് പതിമൂന്നു സീറ്റിൽ സിപിഎമ്മും എട്ട് സീറ്റിൽ സിപിഐ യും
സീറ്റ് ധാരണയായതിനു ശേഷമാണ് ,
ആർജെഡി യെ വീണ്ടും ഉഭയകക്ഷി ചർച്ചയ്ക്ക് വിളിച്ച് സീറ്റില്ല എന്നു പറഞ്ഞു മടക്കിയയച്ചത്.
രാഷ്ട്രീയമായി അപമാനിക്കുന്ന ഈ നിലപാടിൽ പ്രതിഷേധിച്ച്, എൽഡിഫ് മുന്നണി ബന്ധം വിഛേദിക്കാൻ ആർജെഡി വെളിയംകോട് പഞ്ചായത്ത് കമ്മിറ്റി യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
തുടർ തീരുമാനങ്ങൾ ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം കൈക്കൊള്ളുമെന്ന് നേതാക്കൾ അറിയിച്ചു.
കെ.എം. ഭുവനേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു.
ടി.ബി. സമീർ, ടി.ഷാനവാസ്,
പി.എ. മണികണ്ഠൻ, കെ. നിസാർ
ജെറീഷ്
സുൽത്താൻ ടി.
കെ. നിയാസ് എന്നിവർ സംസാരിച്ചു.
ഇ.കെ. മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments