കദീജ മൂത്തേടത്തിന്റെ വോട്ട് വിവാദം; ആരോപണങ്ങൾക്കെതിരെ യുഡിഎഫ് രംഗത്ത്, ഒരു കോടി രൂപയുടെ വെല്ലുവിളി
25 വർഷക്കാലം ജനപ്രതിനിധിയായിരുന്ന കദീജ മൂത്തേടത്തിനെതിരെ ഉയർന്ന വോട്ട് അപാകതയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വ്യാജമാണെന്ന് യുഡിഎഫ് പുറങ്ങ് മേഖല കമ്മിറ്റി.
വോട്ടർമാർക്ക് ഏറെ പ്രിയങ്കരിയായ സ്ഥാനാർത്ഥിയുടെ ജനപ്രീതിയിൽ പരിഭ്രാന്തരായവരാണ് ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും യുഡിഎഫ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കദീജ മൂത്തേടത്ത് തന്റെ 25 വർഷത്തെ ജനപ്രതിനിധി എന്ന നിലയിലുള്ള കാലയളവിലെല്ലാം നോമിനേഷൻ നൽകിയിരുന്നത് പുറങ്ങിലെ വോട്ടർ പട്ടികയിലെ നമ്പർ ഉപയോഗിച്ചാണ്. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് സ്ഥാനാർഥിത്വം എന്നും യുഡിഎഫ് വ്യക്തമാക്കി.
നിലവിലെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് പുറങ്ങ് മേഖല കമ്മിറ്റി ഒരു കോടി രൂപയുടെ ഇനാം പ്രഖ്യാപിച്ചു. വാർഡ് 16 ലെ മെമ്പർ വ്യാജ സത്യവാങ്മൂലം നൽകിയാണ് കദീജയുടെ വോട്ട് പട്ടികയിൽ ചേർത്തത് എന്ന ആരോപണമാണ് പ്രധാനമായും ഉയർന്നത്. എന്നാൽ, നിലവിലെ വാർഡ് മെമ്പറുടെ കാലയളവിലാണ് ഈ വോട്ട് പട്ടികയിൽ വന്നതെന്ന് തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്നാണ് യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വെല്ലുവിളി എസ്ഡിപിഐ സ്വീകരിക്കണമെന്നും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കദീജയുടെ വോട്ട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയത് മറ്റൊരു വാർഡിലെ വോട്ടറാണെന്നും, ഇയാൾ വ്യാജ സത്യവാങ്മൂലമാണ് നൽകിയിരിക്കുന്നതെന്നും യുഡിഎഫ് ആരോപിച്ചു. ആയതിനാൽ, വ്യാജ സത്യവാങ്മൂലം നൽകിയ വ്യക്തിക്കെതിരെ ഇലക്ഷൻ കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകുമെന്ന് യുഡിഎഫ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും കദീജ മൂത്തേടത്തിന്റെ സ്ഥാനാർഥിത്വത്തിന് യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും യുഡിഎഫ് നേതാക്കൾ കൂട്ടിച്ചേർത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments