അഷ്റഫ് കൂട്ടായ്മയുടെ 'പ്രതീക്ഷ വെൽഫെയർ സ്കീം' പൊന്നാനി മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്തു
അഷ്റഫ് കൂട്ടായ്മ സംസ്ഥാന കമ്മിറ്റി, അഷ്റഫുമാർക്ക് മാത്രമായി ഒരുക്കുന്ന സുരക്ഷാ പദ്ധതിയായ 'പ്രതീക്ഷ വെൽഫെയർ സ്കീം' മലപ്പുറം ജില്ലയിൽ ആദ്യമായി പൊന്നാനി മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്തു. കളത്തിൽപടിയിലെ തണൽ ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ് നടന്നത്.
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശംസു കല്ലാട്ടയിൽ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം രക്ഷാധികാരി അഷ്റഫ് അൽ അമീന്റെ ആമുഖഭാഷണത്തോടെ ആരംഭിച്ച ചടങ്ങിൽ, അഷ്റഫ് വന്നേരി അധ്യക്ഷത വഹിച്ചു. അഷ്റഫ് പള്ളിക്കര സ്വാഗതം ആശംസിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് കഞ്ഞിപ്പുര പദ്ധതിയെക്കുറിച്ചുള്ള വിഷയം അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ സി.എച്ച്. അഷ്റഫ് സംശയങ്ങൾക്ക് മറുപടി നൽകി. ഐ.പി. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി.
പരിപാടിയിൽ മണ്ഡലത്തിലെ നിരവധി അഷ്റഫുമാർ പ്രതീക്ഷ വെൽഫെയർ സ്കീമിൽ അംഗത്വം എടുത്തു.
പ്രതിഭകൾക്ക് ആദരം
ചടങ്ങിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിച്ചു. 10,000 കിലോ ഉപ്പ് ഉപയോഗിച്ച് മഹാത്മാഗാന്ധിയുടെ ചിത്രം തീർത്ത അഷ്റഫ് പുത്തൻപള്ളിയുടെ മകളെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, സംസ്ഥാന കായികമേളയിൽ സ്വർണ മെഡൽ നേടിയ കുട്ടികളെയും, ഫുട്ബോൾ മത്സരത്തിൽ സ്വർണമെഡൽ നേടിയ എരമംഗലം സ്വദേശിയെയും ചടങ്ങിൽ വെച്ച് ആദരിച്ചു.
ജില്ലാ സെക്രട്ടറി സി.എച്ച്. അഷ്റഫ്, ജില്ലാ പ്രസിഡന്റ് കുഞ്ഞുട്ടി അഷ്റഫ്, പട്ടാളം അഷ്റഫ്, അഷ്റഫ് അഡ്വക്കേറ്റ്, അഷ്റഫ് പൊന്നൂസ് തുടങ്ങിയ വിവിധ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു. പി.സി. അഷ്റഫ് നന്ദി രേഖപ്പെടുത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments