സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 650 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പെരുമ്പടപ്പ് പോലീസ് പിടിയിൽ
പെരുമ്പടപ്പ്: പാലപ്പെട്ടിയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 650 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ഹരി പി.കെ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
നവംബർ 19, 2025 ന് രാത്രി 9:50-ഓടെ പാലപ്പെട്ടി ഗവ. സ്കൂളിന് സമീപം സർവ്വീസ് റോഡിൽ വെച്ച് പോലീസ് സംഘം പട്രോളിംഗും വാഹന പരിശോധനയും നടത്തുന്നതിനിടെയാണ് സംഭവം. പൊന്നാനി ഭാഗത്ത് നിന്നും അതിവേഗത്തിൽ വന്ന സ്കൂട്ടറിന് പോലീസ് കൈ കാണിച്ചത്.
പോലീസിനെ കണ്ടയുടൻ സ്കൂട്ടർ പെട്ടെന്ന് തിരിച്ച് പോകാൻ ശ്രമിച്ചതോടെ പോലീസ് സംഘം വാഹനം തടഞ്ഞു നിർത്തുകയായിരുന്നു. ഉടൻതന്നെ വാഹനത്തിലുണ്ടായിരുന്ന ഇരുവരും ചാടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.
പരിശോധനയിൽ ഇവരുടെ കൈവശം നേരിട്ട് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സംശയം തോന്നി സ്കൂട്ടറിന്റെ സീറ്റ് കവർ തുറന്ന് പരിശോധിച്ചപ്പോഴാണ് ബ്രൗൺ കളറിലുള്ള കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
വാഹനം ഓടിച്ചിരുന്ന നിബഹാൻ (22/25 വയസ്സ്), S/O അലി, മരയ്ക്കകത്ത് ഹൗസ്, പാലപ്പെട്ടി എന്നിവരും, പിന്നിലിരുന്ന റിബിൻ (22/25 വയസ്സ്), S/O കുറ്റിയാട്ടേൽ ഹൗസ്, വെളിയങ്കോട് എന്നിവരുമാണ് അറസ്റ്റിലായത്.
പെരുമ്പടപ്പ് സി.ഐ സി.വി ബിജുവിൻ്റെ നേതൃത്വത്തിൽ തുടർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സബ്ബ് ഇൻസ്പെക്ടർ ഹരി പി.കെ, സി.പി.ഒ മാരായാ വിഷ്ണു തമ്പാൻ, ശ്രീകുമാർ, മുകേഷ്, ജിഷ്ണു എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധനയിൽ ഉണ്ടായിരുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments