രുചിമേളം സീസൺ 5: ചേന്നമംഗലം എ എൽ പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു
വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി ചേന്നമംഗലം എ എൽ പി സ്കൂളിൽ നടപ്പാക്കുന്ന നീഹാരം 2025 ന്റെ ഭാഗമായി 'രുചിമേളം സീസൺ 5' എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.
ഇരുന്നൂറിലധികം വിഭവങ്ങൾ ഉൾപ്പെടുത്തിയ മേള, രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി ഹെഡ്മാസ്റ്റർ സക്കീർ മാഷ് ഉത്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബിബിന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷൈബി വി. ജെ. സ്വാഗതം ആശംസിച്ചു.
വിജിഷ, ജിൻസി ജോസ്, സിജി തോമസ്, നദീറ എന്നിവർ സംസാരിച്ചു. ഫാദിയ, ബിൻസില, സൂര്യ, ജിനി, ജയ, റബിത, ഷംന തുടങ്ങിയവർ മേളയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ വിജ്ഞാനവും വിനോദവും പകരുന്നതായിരുന്നു 'രുചിമേളം സീസൺ 5'.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments