രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി വധശ്രമത്തിനു കേസെടുക്കണം : കോൺഗ്രസ്
ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിവയ്ക്കുമെന്ന് ചാനൽ ചർച്ചയിൽ ഭീഷണി മുഴക്കിയ ബിജെപി വക്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുവാൻ മടി കാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി .ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷ വഹിച്ച സമാപനയോഗം ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. എ പവിത്രകുമാർ,എം അബ്ദുല്ലത്തീഫ്, എം രാമനാഥൻ, സംഗീത രാജൻ, പിടി ജലീൽ, എം അമ്മുക്കുട്ടി, സി ജാഫർ, യൂസഫ് പുളിക്കൽ, കെ ജയപ്രകാശ്, എൻ പി നബീൽ, ജാസ്മിൻ,പി നൂറുദ്ദീൻ, എൻ പി സുരേന്ദ്രൻ,ഉസ്മാൻ, സി സോമൻ, സക്കീർ കടവ്,എംകെ റഫീക്ക് ,ഊരകത്ത് രവിഎന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments