തണ്ട് വരുന്നേ... തണ്ട് വരുന്നേ... പുത്തൻപള്ളി ആണ്ടുനേർച്ചയിലെ
ബാബുവിന്റെ അനൗൺസ്മെന്റിന് കാൽ നൂറ്റാണ്ട്
പെരുമ്പടപ്പ് പുത്തൻപള്ളിയിലെ 115-ാമത് ആണ്ടുനേർച്ച സമാപിക്കുമ്പോൾ, നേർച്ചക്കാലത്തെ അനൗൺസ്‌മെന്റ് രംഗത്ത് കാൽനൂറ്റാണ്ട് പിന്നിടുകയാണ് കെ. ബാബു കുന്നപ്പള്ളി. പെരുമ്പടപ്പ് തവളക്കുന്ന് സ്വദേശിയായ ഇദ്ദേഹത്തിന്റെ ശബ്ദം കഴിഞ്ഞ 25 വർഷമായി പതിനായിരങ്ങൾ ഒഴുകിയെത്തുന്ന പുത്തൻപള്ളി ആണ്ടുനേർച്ചയുടെ അവിഭാജ്യ ഘടകമാണ്.
പുത്തൻപള്ളി നേർച്ചയുടെ ഭക്ഷണ പാകം ചെയ്യുന്നത് നിയന്ത്രിച്ചു കൊണ്ടുള്ള തണ്ട് വരുന്നേ വഴി മാറുക, പാചകക്കാർക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകുക, ജോലിക്കാർക്ക് ആവശ്യമായ കുടിവെള്ളം എത്തിക്കുക, തുടങ്ങി നിരവധി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയും ബാബുവിന്റെ ശബ്ദം നേർച്ചയുടെ ഓരോ നിമിഷത്തിലും നിറഞ്ഞുനിന്നു.
മൈക്കിലൂടെ വരുന്ന ഓരോ വാക്കും നേർച്ചക്ക് എത്തിയവരുടെ മനസ്സിൽ ഇടംപിടിച്ചു . കാലക്രമേണ, പുത്തൻപള്ളി ആണ്ടുനേർച്ചയുമായി അത്രയധികം ചേർന്നു നിൽക്കുന്ന ഒരു വ്യക്തിത്വമായി അദ്ദേഹം മാറി.
ഈ വർഷത്തെ 115-ാമത് ആണ്ടുനേർച്ചയോടെയാണ് ബാബു തന്റെ 25 വർഷത്തെ സേവനം പൂർത്തിയാക്കിയത്. ഒരു തലമുറയുടെ കാതുകളിൽ പതിഞ്ഞ ഈ ശബ്ദം, നേർച്ചക്കാലത്ത് പുത്തൻപള്ളിയിൽ എത്തുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത അനുഭവമാണ് നൽകിയത്. നിലവിൽ പുത്തൻപള്ളി ഹോസ്പിറ്റലിൽ സെക്യൂരിറ്റി ജീവനക്കാരനായി സേവനമനുഷ്ഠിക്കുകയാണ് കെ. ബാബു കുന്നപ്പള്ളി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments