എം.എൽ.എയുടെ പ്രാദേശിക ഫണ്ടിൽ നിന്ന് ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ; എരമംഗലം സർഗ്ഗവേദി വായനശാലയിൽ വിതരണം ചെയ്തു.
പൊന്നാനി എം.എൽ.എ ശ്രീ. പി. നന്ദകുമാറിൻ്റെ പ്രാദേശിക ഫണ്ടിൽ നിന്നും നിയോജക മണ്ഡലത്തിലെ ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ അനുവദിച്ചു. ഇതിന്റെ വിതരണോദ്ഘാടനം എരമംഗലം സർഗ്ഗവേദി വായനശാലയിൽ വെച്ച് നടന്നു. ചടങ്ങിൽ വെച്ച് പി. നന്ദകുമാർ എം.എൽ.എ യിൽ നിന്നും വായനശാല മുൻ പ്രസിഡണ്ട് പി.വി. കൃഷ്ണൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
സർഗ്ഗവേദി വായനശാല പ്രസിഡണ്ട് എം. പ്രകാശൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ, വെളിയംകോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സെയ്ത് പുഴക്കര, ബ്ലോക്ക് മെമ്പർ പി. അജയൻ, സുരേഷ് കാക്കനാത്ത്, ടി.കെ. ഫസലുറഹ്മാൻ, ഫാസിബക്കർ, മുഹമ്മദ് ഷാഫി തവയിൽ, എ.ടി. അബ്ദുൾ ഗഫൂർ, സി.കെ. ദാസൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments