ഐ ഫോൺ തിരിച്ചേൽപ്പിച്ച് വന്നേരിയിലെ വിദ്യാർത്ഥികൾ മാതൃകയായി.
വന്നേരി ഹയർ സെക്കന്ററി സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ സയാൻ, സൈനുൽ ആബിദ് എന്നിവർ കണ്ടു കിട്ടിയ ഐഫോൺ ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് മാതൃകയായി . വീട്ടിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച് തിരിച്ച് സ്കൂളിലേക്ക് വരുമ്പോഴാണ്, ഹയർ സെക്കന്ററി സെക്ഷന്റെ മറുവശത്തെ പൊന്തയ്ക്കുള്ളിൽ കിടന്നിരുന്ന ഫോൺ കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഹയർ സെക്കന്ററി യിലെ പ്രിൻസിപാളായ സന്ധ്യ ടീച്ചറുടെ കൈവശം കൊണ്ടുപോയി ഏൽപ്പിച്ചു. തുടർന്ന് യഥാർത്ഥ ഉടമസ്ഥരെ കണ്ടെത്തി പ്രധാനാധ്യാപിക ഇന്ദു വി യുടെ സാനിദ്ധ്യത്തിൽ ഫോൺ തിരികെ നൽകുകയുണ്ടായി. രാവിലെ മുതൽ ഫോൺ അന്വേഷിച്ചു നടന്ന അവർക്ക് ഇത് വലിയൊരു ആശ്വാസമായി. മധുരവുമായി സ്ക്കൂളിലെത്തിയ ഉടമസ്ഥർ കുട്ടികളെ കണ്ട് നന്ദി അറിയിച്ചു. ഷെരീഫ്, ഷംസീന ദമ്പതികളുടെ മകനായ സയാനും, റഷീദ്, റഹിഷ്മ ദമ്പതികളുടെ മകനായ സൈനുൾ ആബിദും വന്നേരി എച്ച് എസ് എസിലെ 8 എച്ച് ക്ലാസിലെ വിദ്യാർത്ഥികളാണ്. രണ്ടു പേരും പട്ടേരിക്കുന്ന് സ്വദേശികളാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments