Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി മൗലിദ് സ്വാഗത സംഘം രൂപീകരിച്ചു.


പൊന്നാനി മൗലിദ് സ്വാഗത സംഘം രൂപീകരിച്ചു.

പൊന്നാനി : മലപ്പുറം വെസ്റ്റ്ജില്ലയിൽ 1500-ാം മീലാദ് പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്ത് 22 വെള്ളിയാഴ്ച പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ വെച്ച് നടത്തുന്ന പൊന്നാനി മൗലിദ് വിജയിപ്പിക്കുന്നതിന്നായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. 
ചെയർമാൻ : കെ എം മുഹമ്മദ് ഖാസിം കോയ ഹാജി,
ജനറൽ കൺവീനർ : സെക്കീർ .കെ.വി, ഫിനാൻസ് കൺവീനർ : സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖാരി എന്നിവരെയും എസ് ഐ കെ തങ്ങൾ മുതൂർ, യൂസഫ് ബാഖവി മാറഞ്ചേരി, അബ്ദുറസാഖ് ഫൈസി മാണൂർ, ഹൈദർ മുസ്‌ലിയാർ മാണൂർ, സിദ്ധീഖ് മൗലവി അയിലക്കാട് എന്നിവരെ രക്ഷാധികാരികളായും ഹുസൈൻ അയിരൂർ കോഡിനേറ്റർ ആയും 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
പൊന്നാനി മേഖല ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് അബ്ദുറസാഖ് ഫൈസി മാണൂർ പൊന്നാനി മൗലിദ് തിയ്യതി പ്രഖ്യാപിച്ചു. പൊന്നാനി വലിയ ജുമാമസ്ജിദ് മുദരിസ് സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി ഉദ്ഘാടനം നിർവ്വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർ കെ. എം മുഹമ്മദ് ഖാസിം കോയ ഹാജി, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജനറൽ സെക്രട്ടറി മുനീർ പാഴൂർ, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ഉപാദ്ധ്യക്ഷൻ ഇബ്റാഹിം ബാഖവി ഊരകം, സിദ്ധീഖ് അൻവരി, സുബൈർ ബാഖവി, ഹമീദ് ലത്വീഫി, ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി, നജീബ് അഹ്സനി, ശാഹുൽ ഹമീദ് മുസ്‌ലിയാർ, ഹുസൈൻ അയിരൂർ, ശക്കീർ കെ വി , മുബാറക് മഖ്ദൂം തുടങ്ങിയവർ സംസാരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments