Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നരണിപ്പുഴയിൽ മാലിന്യങ്ങൾ തള്ളിയ നിലയിൽ


നരണിപ്പുഴയിൽ മാലിന്യങ്ങൾ തള്ളിയ നിലയിൽ

നരണിപ്പുഴയിൽ ചാക്കുകളിൽ കെട്ടിയ നിലയിൽ മാലിന്യങ്ങൾ കണ്ടെത്തി. സാമൂഹിക വിരുദ്ധരാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

വിവാഹ സദ്യയുടെ അവശിഷ്ടങ്ങളും മറ്റ് ഭക്ഷണ പദാർത്ഥങ്ങളുമാണ് ചാക്കുകളിൽ കെട്ടി പുഴയിലേക്ക് തള്ളിയിരിക്കുന്നത്. പുഴയിലെ മത്സ്യസമ്പത്തിനും ജലത്തിനും ഇത് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തി. 

സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നരണിപ്പുഴയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളും പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കുചേർന്നിട്ടുണ്ട്. പുഴയിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്ന് അവർ അധികാരികളോട് ആവശ്യപ്പെട്ടു.

സമീപകാലത്തായി ഇത്തരം സംഭവങ്ങൾ വർധിച്ചുവരുന്നതായും, ഇത് തടയാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

 പ്രദേശത്തെ മാലിന്യം തടയുന്നതിനായി സിസിടിവികൾ സ്ഥാപിച്ചിരുന്നെങ്കിലും പ്രവർത്തനരഹിതമായത് ഏറെ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments