പൊന്നാനി താലൂക്ക് ഗവൺമെന്റ് & ക്വാസി ഗവൺമെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
പൊന്നാനി താലൂക്കിലെ അദ്ധ്യാപകരുടേയും,ജീവനക്കാരുടേയും സഹകരണ സ്ഥാപനമായ പൊന്നാനി താലൂക്ക് ഗവൺമെന്റ് & ക്വാസി ഗവൺമെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയവും LSS, USS,NMMS,NTSE സ്ക്കോളർഷിപ്പുകൾ നേടിയ വരുമായ മെമ്പർമാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ക്യാഷ് അവാർഡും മൊമെന്റോയും ഉൾപ്പെടുന്നതാണ് അവാർഡ്. ശ്രീ.പി നന്ദകുമാർ (ബഹു. പൊന്നാനി എം. എൽ. എ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും അവാർഡുകൾ സമ്മാനിക്കുകയും ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് ഹരിദാസന്‍ സി അധ്യക്ഷത വഹിച്ചു. സൊസൈറ്റി വൈസ് പ്രസിഡണ്ട് ശിവരാമന്‍ സി ടി സ്വാഗതം പറഞ്ഞു ഡയറക്ടർ ബ്രിജേഷ് വി കെ ഡയറക്ടർ സുബീന പി പി, ഡയറക്ടർ ബിജി ഇട്ടൂപ്പ് , പി രഘു മുന്‍ പ്രസിഡണ്ട്, എന്നിവർ ആശംസകളർപ്പിച്ചു
സൊസൈറ്റി സെക്രട്ടറി ബിജീഷ് വി പി നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'

0 Comments