ബിയ്യം കായൽ ജലോത്സവം സെപ്റ്റംബർ ആറിന്
പൊന്നാനി താലൂക്ക് ഓഫീസിൽ നടന്ന വിവിധ സബ് കമ്മിറ്റി യോഗങ്ങൾ ജലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. പതിറ്റാണ്ടുകളായി നടക്കുന്ന ജലോത്സവം മലബാറിന്റെ മതേതര പാരമ്പര്യത്തിന്റെ തിലകക്കുറിയാണെന്നും വാശിയോടെ നടക്കുന്ന വള്ളംകളി വിജയിപ്പിക്കുന്നതിന്ന് എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും സംഘാടകസമിതി അഭ്യർത്ഥിച്ചു.
ഓഗസ്റ്റ് 31 മുതൽ തുടങ്ങുന്ന ടൂറിസം വാരാഘോഷ പരിപാടികളിൽ പൊന്നാനി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി ക്ലബുകളും സ്ഥാപനങ്ങളുമാണ് നേതൃത്വം നൽകുന്നത്.
യോഗത്തിൽ നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, തഹസിൽദാർ ടി. സുജിത്ത്, വിവിധ സബ് കമ്മിറ്റികളെ പ്രതിനിധീകരിച്ച് പി.വി. അയൂബ്, വി.എസ്. സുധർമ്മൻ, ഗണേശൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments