വെളിയങ്കോട് പഞ്ചായത്തിൽ വീട്ടു വളപ്പിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ചെടിച്ചട്ടികൾ വിതരണം ചെയ്തു
2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി വെളിയങ്കോട് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന 'വീട്ടു വളപ്പിലെ കൃഷി' പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് ചെടിച്ചട്ടികൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം നിർവഹിച്ചു.
എരമംഗലം അണ്ടത്തോട് സർവീസ് സഹകരണ ബാങ്ക് ഗോഡൗണിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത്, വാർഡ് മെമ്പർമാരായ മുസ്തഫ മുക്രിയത്ത്, റസ്ലത്ത് സക്കീർ, പി. വേണുഗോപാൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പദ്ധതിയുടെ വിശദീകരണം നൽകിയ കൃഷി ഓഫീസർ മുർഷിത എസ്. സ്വാഗതം ആശംസിച്ചു. HDPE മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചതും പച്ചക്കറി കൃഷിക്കും മട്ടുപ്പാവിലെ കൃഷിക്കും അനുയോജ്യമായതുമായ 5 ചട്ടികൾ, വളം, തൈകൾ എന്നിവ അടങ്ങുന്ന ഒരു യൂണിറ്റാണ് കർഷകർക്ക് നൽകിയത്. 2000 ചെടിച്ചട്ടികളാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. കൃഷി അസിസ്റ്റന്റ് ദീപ നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments