സംഭരിച്ച നെല്ലിന്റെ പണം ലഭ്യമായില്ല, ചിങ്ങം ഒന്ന് കർഷദിനം കോൺഗ്രസ്സ് ബഹിഷ്കരിക്കും
സംഭരിച്ച നെല്ലിന്റെ പണം നൽകാതെ നെല്ല് കർഷകരെ വഞ്ചിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചിങ്ങം ഒന്ന് കർഷക ദിനം ബഹിഷ്കരിക്കാൻ പൊന്നാനി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി തീരിമാനിച്ചു.
വസ്തു പണയപ്പെടുത്തി വായ്പ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ കർഷകർക്ക് സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തത് മൂലം വലിയ ബാധ്യതയാണ് ഉണ്ടായിട്ടുള്ളെതെന്നും ഇതിനു പരിഹാരം കാണാതേയും, സമരം നയിക്കുന്ന കർഷകരുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ നടപടിയിലും പ്രതിഷേധിച്ചാണ് ചിങ്ങം ഒന്നിന്റെ ആഘോഷ പരിപാടികളിൽനിന്ന് കോൺഗ്രസ്സ് ജനപ്രതിനിധികളടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ വിട്ട് നിന്ന് പ്രതിഷേധിക്കുമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിഭാരവാഹികൾ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'

0 Comments