സന്നദ്ധ രക്ത ദാന ക്യാമ്പും സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
ടൗൺ ടീം വെളിയങ്കോടും ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി പെരിന്തൽമണ്ണ ഗവൺമെന്റ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പും, അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും വെളിയങ്കോട് ഉമരി സ്കൂളിൽ വെച്ചു സംഘടിപ്പിച്ചു, രക്തദാന ക്യാമ്പിൽ 12 പുതു രക്താക്കളും രണ്ടു വനിതകളും ഉൾപ്പെടെ 38 പേർ സന്നദ്ധ രക്തദാനം നടത്തി.
ക്യാമ്പിന് ബീഡികെ ഭാരവാഹികളായ ജുനൈദ് നടുവട്ടം നൗഷാദ് അയങ്കലം എയ്ഞ്ചൽസ് വിംഗ് കോർഡിനേറ്റർമാരായ അനീഷ ഫൈസൽ,ലെമ ഫൈസൽ ടൗൺ ടീം ഭാരവാഹികളായ പ്രസിഡന്റ് ഫൈസൽ, സെക്രട്ടറി അജ്മൽ, ട്രഷറര്‍ ആസിഫ്,മറ്റു കമ്മിറ്റി മെമ്പർമാരായ ഉസ്മാൻ, ഹനീഫ, അഫ്‌സൽ മാഷ്, അക്മൽ, ലിയാസ്, അൻസാർ, ഷാനി, ജംഷീർ, മുനീർ, ഹാരിസ്, ഷുക്കൂർ, അജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments