ചേന്നമംഗലം എ എൽ പി സ്കൂളിൽ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ചേന്നമംഗലം എ.എൽ.പി. സ്കൂളിന്റെ നേതൃത്വത്തിൽ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു. മെഴുകുതിരി വെളിച്ചം പകർന്നു നടന്ന റാലിയിൽ, വെള്ള വസ്ത്രം ധരിച്ച വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പോസ്റ്ററുകളുമായി വീടുകൾ തോറും കയറിയിറങ്ങി സമാധാനത്തിന്റെ സന്ദേശം കൈമാറി.
സ്കൂൾ പ്രധാനാധ്യാപകൻ സക്കീർ ഹുസൈൻ പി, ജിൻസി ജോസ്, സിജി തോമസ്, നദീറ വി. എന്നിവർ റാലിക്ക് നേതൃത്വം നൽകി.
ലോകസമാധാനം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഹിരോഷിമ നാഗസാക്കി ദുരന്തങ്ങളുടെ ഓർമ്മ പുതുക്കി, യുദ്ധത്തിനെതിരെയുള്ള ശക്തമായ സന്ദേശമാണ് ഈ റാലിയിലൂടെ വിദ്യാർത്ഥികൾ നൽകിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments