സി.എം. വലിയുല്ലാഹി ചാരിറ്റബിൾ ട്രസ്റ്റും നഴ്സിങ് ഹോം പൊന്നാനിയും ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
സി.എം. വലിയുല്ലാഹി ചാരിറ്റബിൾ ട്രസ്റ്റും നഴ്സിങ് ഹോം പൊന്നാനിയും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പും ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസും നിർധനർക്കുള്ള മെഡിക്കൽ കാർഡ് വിതരണവും സംഘടിപ്പിച്ചു. വൃക്കരോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഉൾപ്പെടെ എല്ലാ ലാബ് ടെസ്റ്റുകളും ഇ.സി.ജി. സൗകര്യവും ഡോക്ടറുടെ കൺസൾട്ടിങ്ങും മരുന്നുകളും ക്യാമ്പിൽ സൗജന്യമായി നൽകി.
എച്ച്.പി. ഹനീഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസ്മായിൽ പുതുപൊന്നാനി സ്വാഗതം പറഞ്ഞു. സി.എം. ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന 60 നിർധന കുടുംബങ്ങൾക്കുള്ള മെഡിക്കൽ കാർഡ് വിതരണോദ്ഘാടനം പൊന്നാനി മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ഫർഹാൻ നിർവഹിച്ചു. വാർഡ് കൗൺസിലർ ബാദുഷ, ഹമീദ് സുഹ്രി, മഹല്ല് പ്രസിഡന്റ് അബൂബക്കർ, സെക്രട്ടറി സി.ബി. മൊയ്തുട്ടി, വി.എം. അബൂബക്കർ എന്നിവർ സംസാരിച്ചു. ഡോ. ആഷിക് ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.
സി.എം. സെന്റർ ഓഫീസിൽ ആഴ്ചയിൽ ഒരിക്കൽ ഇ.സി.ജി, ലാബ്, മരുന്ന് സൗകര്യങ്ങളോടെ ഡോക്ടറുടെ സേവനം ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments