പി.സി.എൻ ജി. എച്ച്.എസ്.എസ് മൂക്കുതല
സ്കൂളിൽ സംസ്കൃത ദിനാചരണം വിപുലമായി ആഘോഷിച്ചു.
പി.സി.എൻ ജി. എച്ച്.എസ്.എസ് മൂക്കുതല
സ്കൂളിൽ സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്കൃത ദിനാചരണം വിപുലമായി ആഘോഷിച്ചു.
ആഗസ്റ്റ് 11 തിങ്കളാഴ്ച സംസ്കൃത ദിന റാലിയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ബിന്ദു ടീച്ചർ, അരുണിമ ടീച്ചർ, പ്രീത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ
എല്ലാ സംസ്കൃത വിദ്യാർത്ഥികളും റാലിയിൽ പങ്കാളികളായി.
ഉച്ചയ്ക്ക് 2.00 മണിക്ക് കാര്യ പരിപാടികൾ ആരംഭിച്ചു.സംസ്കൃത ഭാഷയിൽ പരിപാടിയുടെ അവതരണം 9 I ക്ലാസിലെ കൃഷ്ണവേണി നിർവഹിച്ചു. കൃഷ്ണ നിവേദ്യയുടെ
പ്രാർത്ഥനയോടെ ആരംഭിച്ചു.
അതിനെ തുടർന്ന് സംസ്കൃത ദിന പ്രതിജ്ഞ
മൈഥിലി ചൊല്ലി കൊടുത്തു. എല്ലാവരും ഏറ്റു ചൊല്ലി.അതിനെ തുടർന്ന് സംസ്കൃത ദിന സന്ദേശം നിവേദിത അവതരിപ്പിച്ചു.ബിന്ദു ടീച്ചർ സ്വാഗതം ആശംസിച്ചു.
സംസ്കൃത ദിനാചരണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഡപ്യൂട്ടി HM സന്ധ്യ ടീച്ചർ നിർവഹിച്ചു.അനിത ടീച്ചറും, സംഗീത് സാറും പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.തുടർന്ന് വിവിധ സംസ്കൃതം പരിപാടികളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.കൂടാതെ ദശപുഷ്പങ്ങളുടെ പ്രദർശനവും നിത്യോപയോഗ സാധനങ്ങളുടെ സംസ്കൃതം പേരുകൾ ഉൾപ്പെടുത്തി പ്രദർശനവും നടന്നു. പരിപാടിക്ക് അരുണിമ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'

0 Comments