'എക്സ്റ്റസി ഓഫ് ലെറ്റേഴ്‌സ്' പുസ്തകോത്സവത്തിന് എടപ്പാളിൽ തുടക്കമായി
ടെൽബ്രെയിൻ ബുക്സും എമിറേറ്റ്സ് മാളും ചേർന്ന് എടപ്പാൾ എമിറേറ്റ്സ് മാളിൽ സംഘടിപ്പിക്കുന്ന 'എക്സ്റ്റസി ഓഫ് ലെറ്റേഴ്‌സ്' ഓണം മെഗാ പുസ്തകോത്സവം കെ.ടി. ജലീൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രസാധകരായ മാതൃഭൂമി ബുക്സ്, ഡി.സി. ബുക്സ്, മനോരമ ബുക്സ്, ചിന്ത, കൈരളി, ലോഗോസ്, മാൻകൈൻഡ്, ഒലീവ്, ഗ്രീൻ ബുക്സ് എന്നിവരുടെ മികച്ച പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്.
പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ എമിറേറ്റ്സ് മാൾ എം.ഡി. കാസിം, ടെൽബ്രെയിൻ ബുക്സ് ചെയർമാൻ റഫീക്ക് പെരുമുക്ക്, വിജയൻ കോതമ്പത്ത്, കെ. മണികണ്ഠൻ, ഇ.പി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
മേളയുടെ ഭാഗമായി വരും ദിവസങ്ങളിൽ സാംസ്കാരിക സദസ്സുകൾ, പ്രഭാഷണങ്ങൾ, പുസ്തക ചർച്ചകൾ എന്നിവ നടക്കും. രാവിലെ 9.30 മുതൽ രാത്രി 10 മണി വരെയാണ് പുസ്തകോത്സവത്തിന്റെ സമയം. പുസ്തകങ്ങൾക്ക് 10 മുതൽ 50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments