പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് വെളിയങ്കോട് സ്കൂളിൽ നിർമ്മിച്ച പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം നടന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം കായിക-വഖഫ് വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ നിന്ന് 1.53 കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കിയത്.
പൊന്നാനി എം.എൽ.എ ശ്രീ. പി. നന്ദകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷംസു കല്ലാട്ടേൽ, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. എ. കെ. സുബൈർ, പെരുമ്പടപ്പ് ബ്ലോക്ക് മെമ്പർ പി അജയൻ, വെളിയംകോട് ഗ്രാമപഞ്ചായത്ത് മെമ്പർ സെയ്ദ് പുഴക്കര , ഷാജി കാളിയത്തേൽ എന്നിവർ പങ്കെടുത്തു. കൂടാതെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ. ടി. ഗിരിവാസൻ സ്വാഗതം ആശംസിച്ചു. കെട്ടിട നിർമ്മാണ റിപ്പോർട്ട് KSCADC ചീഫ് എഞ്ചിനീയർ ശ്രീ. ടി.വി. ബാലകൃഷ്ണൻ അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. രാധിക.വി., പ്രിൻസിപ്പൽ ശ്രീ. നൂർ മുഹമ്മദ് കെ.ടി. തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രിൻസിപ്പാൾ ശ്രീ. നൂർ മുഹമ്മദ് കെ.ടി നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments