സി ഹരിദാസ് ഗാന്ധിയൻ ആദർശ നിഷ്ഠയുടെ കേരളത്തിലെ അവസാനത്തെ കണ്ണി - കവി ആലങ്കോട് ലീലാകൃഷ്ണൻ
ഗാന്ധിയൻ ആദർശ നിഷ്ഠയുടെയും ലാളിത്യത്തിന്റെയും നൈതികതയുടെയും കേരളത്തിലെ അവസാനത്തെ കണ്ണിയായി ജീവിച്ചിരിക്കുന്ന ഗാന്ധിയനാണ് സി ഹരിദാസെന്ന് പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. റിയൽ മീഡിയ പുറത്തിറക്കുന്ന സി ഹരിദാസിന്റെ ജീവചരിത്ര ആൽബമായ "ഹരിയുഗം" ആലങ്കോട് കലാനികുഞ്ജത്തിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സി പ്രഗിലേഷ് ശോഭ, ഫാറൂഖ് വെളിയങ്കോട്, എൻ വി ഷുഹൈബ്, ഷിഹാബ് അമ്മണൂർ എന്നിവർ സംസാരിച്ചു. സി. ഹരിദാസിന്റെ ജീവിതവും സംഭാവനകളും അടങ്ങിയ "ഹരിയുഗം" ആൽബം വരുംദിവസങ്ങളിൽ ജനങ്ങളിലേക്ക് എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments